23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ‘സ്നേ​ഹ​തീ​ർ​ഥം’
Kerala

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ‘സ്നേ​ഹ​തീ​ർ​ഥം’

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളുള്ള നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ കു​​​ടി​​​വെ​​​ള്ളം ന​​​ൽ​​​കാ​​​നു​​​ള്ള ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി ‘സ്നേ​​​ഹ തീ​​​ർ​​​ഥം’ നാ​​​ളെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​​​എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യും റോ​​​ട്ട​​​റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ട്ടു​​​കാ​​​ടു​​​ള്ള സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി രോ​​​ഗം ബാ​​​ധി​​​ച്ച കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്ഷ​​​ൻ ന​​​ൽ​​​കി മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. വ​​​ഞ്ചി​​​യൂ​രി​ൽ സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന മ​​​റ്റൊ​​​രു കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ള ക​​​ണ​​​ക്ഷ​​​നും ന​​​ൽ​​​കും.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​യി​​​ര​​​ത്തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. 5,000 മു​​​ത​​​ൽ 10,000 രൂ​​​പ വ​​​രെ​​​യാ​​​ണ് ഒ​​​രു ക​​​ണ​​​ക്ഷ​​​ന് വേ​​​ണ്ടിവ​​​രു​​​ന്ന​​​ത്. ഇ​​​ത്ത​​​രം ക​​​ണ​​​ക്ഷ​​​നു​​​ക​​​ൾ​​​ക്ക് വാ​​​ട്ട​​​ർ ചാ​​​ർ​​​ജും ഒ​​​ഴി​​​വാ​​​ക്കി ന​​​ൽ​​​കും. നി​​​ല​​​വി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യിത​​​ന്നെ വ​​​ലി​​​യതു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തു വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സം​​​ഘ​​​ട​​​നയു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് കൂ​​​ടി​​​യാ​​​യ ബി​​​നോ​​​യ് വി​​​ശ്വം എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. നി​​​ല​​​വി​​​ൽ വാ​​​ട്ട​​​ർ ക​​​ണ​​​ക്ഷ​​​നു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​​​​ക​ളു​ള്ള കു​​​ടും​​​ബ​​​ത്തി​​​ന് വാ​​​ട്ട​​​ർ ചാ​​​ർ​​​ജ് അ​​​ട​​​യ്ക്കാ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടിക​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്നു​​​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

പാസിംഗ് ഔട്ട് പരേഡ് ഇന്ന് (സെപ്.30)

Aswathi Kottiyoor

മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം: മന്ത്രി വീണാ ജോർജ്.*

Aswathi Kottiyoor

എയര്‍ ഇന്ത്യ എക്സ്പ്രസ് 2 അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox