27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണ്ണൂരിലെ യുവതിയുടെ ആത്മഹത്യക്ക് കാരണം ഭർത്തൃവീട്ടിലെ പീഡനമെന്ന് ബന്ധുക്കൾ, ശബ്ദസന്ദേശം പുറത്ത്
Kerala

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യക്ക് കാരണം ഭർത്തൃവീട്ടിലെ പീഡനമെന്ന് ബന്ധുക്കൾ, ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചത് ഭർത്താവിന്റെ പീഡനം കാരണമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.കോറോം സ്വദേശി സുനീഷ ആണ് ഭ‌ർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷ് തന്നെ നിരന്തരം മർ‌ദ്ദിക്കാറുണ്ടായിരുന്നെന്ന് കാണിച്ച് സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശം പുറത്തായതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.ഭർത്താവും ബന്ധുക്കളും തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്ന് സുനീഷ സഹോദരനയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. മകൾക്ക് ഭർത്തൃവീട്ടിൽ നിരന്തരം മർദ്ദനം ഏൽക്കേണ്ടിവരുന്നുണ്ടെന്ന് കാണിച്ച് സുനീഷയുടെ അമ്മ ഓഗസ്റ്റ് അഞ്ചാം തീയതി പയ്യന്നൂ‌ർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനനെതുട‌ർന്ന് കഴിഞ്ഞയാഴ്ച ഇരു വീട്ടുക്കാരെയും വിളിച്ചുവരുത്തിയ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചിരുന്നു. എന്നാൽ ഇതിനു തൊട്ടുപിറകേയാണ് സുനീഷ കുളിമുറിയിൽ കയറി ജീവനൊടുക്കിയത്.

Related posts

മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

ആറര വര്‍ഷത്തില്‍ കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 25,796 ജീവനുകള്‍; ഈ വര്‍ഷം ഇതുവരെ മരിച്ചത് രണ്ടായിരത്തിലേറെ പേര്‍

Aswathi Kottiyoor

വ്യാപാരദിനാഘോഷവും അനുമോദനവും

Aswathi Kottiyoor
WordPress Image Lightbox