ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്ത് 31) 57 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. 37 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കോവിഷില്‍ഡ് വാക്‌സിനും 20 കേന്ദ്രങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി ഒന്നും രണ്ടും ഡോസ് കോവാക്സിനുമാണ് നല്‍കുക.
എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷനാണ് ഉണ്ടാവുക. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ
previous post