21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • വലയിൽ കുടുങ്ങി ദേശാടനപക്ഷികൾ മുറിവേൽക്കുന്നത് അപൂർവം ഇനങ്ങൾക്ക്
kannur

വലയിൽ കുടുങ്ങി ദേശാടനപക്ഷികൾ മുറിവേൽക്കുന്നത് അപൂർവം ഇനങ്ങൾക്ക്

കണ്ണൂർ: കേരളത്തിന്റെ പശ്ചിമ തീരത്തെത്തുന്ന ദേശാടനപക്ഷികൾക്ക് വൻ തോതിൽ മുറിവേൽക്കുന്നതായി പഠന റിപ്പോർട്ട്. മുറിവേറ്റ ദേശാടന പക്ഷികളെ ഏറ്റവും കൂടുതൽ കാണാൻ കഴിഞ്ഞത് അവയുടെ പ്രധാന വിശ്രമകേന്ദ്രവും പ്രത്യേക സംരക്ഷിത മേഖലയുമായ കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിലാണെന്ന് ഒരു കൂട്ടം ഗവേഷകർ നടത്തിയ ശാസ്ത്രീയ പഠനത്തിൽ പറയുന്നു. ദേശാടനപക്ഷികളുടെ മരണത്തിലേക്ക് വരെ നയിക്കാവുന്ന അത്തരം അപകടങ്ങളുടെ കാരണം അന്തർദേശീയ പ്രസാധകരായ എൽസേവിയറിന്റെ സൗദി ജേർണൽ ഒഫ് ബയോളജിക്കൽ സയൻസസ് എന്ന ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ ഈ പഠനങ്ങൾ ​ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര പഠന ഗവേഷണ വിഭാഗത്തിലെ ആദ്യ ഗവേഷക വിദ്യാർത്ഥിയും സൗദി അറേബ്യയിലെ കിംഗ് ഫഹദ് സർവകലാശാലയിലെ അദ്ധ്യാപകനുമായ ഡോ. കെ.എം. ആരിഫ്, ടുണീഷ്യൻ, സർവകലാശാലയിലെ അദ്ധ്യാപകനായ എയ്‌മൻ നെഫ്‌ല, കോഴിക്കോട് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ടി.ആർ. ആതിര തുടങ്ങിയവർ ചേർന്ന് നടത്തിയ പഠനത്തിന് മാർഗനിർദ്ദേശങ്ങൾ നൽകിയത് കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര വിഭാഗം തലവൻ പ്രൊഫ. പി.കെ. പ്രസാദനും യു.എ.ഇ സർവകലാശാലയിലെജീവശാസ്ത്രം അദ്ധ്യാപകനായ പ്രൊഫ. സാബിർ മുസാഫറും ആണ്. 2009 മുതൽ 2019 വരെ കേരളത്തിന്റെ പല തീരദേശ ജില്ലകളായി ഒമ്പത് വ്യത്യസ്ത പ്രദേശങ്ങളിലാണ് ഇവർ പഠനം നടത്തിയത്. വലകളും പ്ളാസ്‌റ്റിക്കും പക്ഷികളുടെ അന്തകരാകുന്നുപഠനകാലത്ത് അപൂർവ പക്ഷി കുടുംബത്തിൽപ്പെട്ട 58 പക്ഷികളെ പരിക്കുകളോടെ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളും വലകളും പ്ലാസ്‌റ്റിക് മാലിന്യങ്ങളും പക്ഷികളെ മുറിവേൽപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനസംഘം കണ്ടെത്തി. ഇവയിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളിൽ കുടുങ്ങിയുണ്ടാകുന്ന മുറിവുകളാണ് ഏറ്റവും കൂടുതൽ,​ 78.6 ശതമാനം. ഇവയിൽ പല പക്ഷികളും തിരിച്ച് പറക്കുന്നതിൽ പരാജയപ്പെടുന്നതായും മനസിലാക്കാൻ കഴിഞ്ഞെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ആരിഫ് പറഞ്ഞു. മത്സ്യബന്ധന ബോട്ടുകളിലും കപ്പലുകളിൽ നിന്നും പുറത്തേക്ക് വരുന്ന എണ്ണമയം പക്ഷികളുടെ ചിറകുകളിൽ ഒട്ടിപ്പിടിക്കുന്നത് കൊണ്ടുണ്ടാവുന്ന അപകടങ്ങളും വളരെ വലതാണ്.

Related posts

ഉ​ത്പാ​ദ​നോ​ന്മു​ഖ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് തൊ​ഴി​ൽസ​ഭ വ​ലി​യ പ​ങ്ക് വ​ഹി​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

വേനൽക്കാല സമയക്രമം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 268 സർവീസുകൾ

Aswathi Kottiyoor
WordPress Image Lightbox