25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേന്ദ്രനിര്‍ദ്ദേശം ലംഘിച്ച്‌ കര്‍ണാടക ; കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍,​ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റീനും പരിശോധനയും നിര്‍ബന്ധം
Kerala

കേന്ദ്രനിര്‍ദ്ദേശം ലംഘിച്ച്‌ കര്‍ണാടക ; കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍,​ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റീനും പരിശോധനയും നിര്‍ബന്ധം

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച്‌ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി. ഏഴു ദിവസമായിരിക്കും നിര്‍ബന്ധിത ക്വാറന്‍്റീന്‍. എട്ടാ ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും ക്വാറന്‍്റീനും പരിശോധനയും നിര്‍ബന്ധമാണ്.

വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനിവും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കും. കേരളത്തിന്റെ അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിന് നിയോഗിക്കും.

രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം. ഇതിന് വിരുദ്ധമായാണ് കര്‍ണാടകത്തിന്റെ ഉത്തരവ്.

Related posts

ബഫർ സോൺ: കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും ഖനന വിലക്ക് നിർബന്ധം

സംസ്ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

19ന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും സിഐടിയു സംസ്ഥാന സമ്മേളനത്തിന്‌ നാളെ തുടക്കം

Aswathi Kottiyoor
WordPress Image Lightbox