23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് രാജ്യത്തെവിടെയും യാത്ര; കേന്ദ്രതീരുമാനം നടപ്പാക്കാതെ കർണാടക
Iritty

രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് രാജ്യത്തെവിടെയും യാത്ര; കേന്ദ്രതീരുമാനം നടപ്പാക്കാതെ കർണാടക

ഇ​രി​ട്ടി: കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ പു​തു​ക്കി​യ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലും കു​ട​ക് ജി​ല്ല ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണം നീ​ക്കി​യി​ല്ല. ക​ർ​ണാ​ട​ക വാ​രാ​ന്ത്യ ലോ​ക്​​ഡൗ​ൺ തു​ട​രു​ന്ന​തോ​ടൊ​പ്പം എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും അ​തേ​പ​ടി നി​ല​നി​ർ​ത്തി. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്ക് രാ​ജ്യ​ത്തെ​വി​ടെ​യും യാ​ത്ര ചെ​യ്യാ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​മാ​ണ്​ ന​ട​പ്പാ​ക്കാ​ത്ത​ത്. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ശ​നി​യാ​ഴ്ച അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മെ​ല്ലാം ബു​ദ്ധി​മു​ട്ടി. പ​ത്തോ​ളം ജീ​വ​ന​ക്കാ​രെ​യാ​ണ് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​ക്കാ​യി നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് 72 മ​ണി​ക്കൂ​റി​ന് മു​മ്പു​ള്ള ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ച​ര​ക്കു​വാ​ഹ​ന ജീ​വ​ന​ക്കാ​ർ​ക്ക് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

Related posts

ആറളത്ത് ആനമതിൽ തന്നെയാണ് ശ്വാശത പരിഹാരം: സി എൻ ചന്ദ്രൻ

Aswathi Kottiyoor

കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന ജസ്റ്റിന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കേ​ണ്ട ആ​റു ല​ക്ഷം ന​ൽ​കാ​തെ വ​നം​വ​കു​പ്പ്

Aswathi Kottiyoor

മൂന്ന് റോഡുകളും തകർന്നു – അത്തിത്തട്ടിലേക്കുള്ള യാത്ര ദുഷ്കരം- പരിഹാരം കാണാതെ അധികൃതർ

Aswathi Kottiyoor
WordPress Image Lightbox