കേരളത്തിന്റെ തീരസംരക്ഷണത്തിനായി സമഗ്ര നടപടി വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കൃപാസനം കോസ്റ്റല്‍ മിഷന് ഡയറക്ടര്‍ ഫാ. വി.പി. ജോസഫ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്കി. കപ്പല്‍ ചാലിന് ആഴം കൂട്ടുന്നതിനായി കടലില്‍ നടത്തുന്ന ഡ്രഡ്ജിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ തീര സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വന്‍തോതില്‍ തീരമിടിയുന്നത് തടയാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.