23.3 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • നിസര്‍ഗ 2021 പദ്ധതി ;പേരാവൂര്‍ പഞ്ചായത്തില്‍ തുടക്കം കുറിക്കുന്നു
Peravoor

നിസര്‍ഗ 2021 പദ്ധതി ;പേരാവൂര്‍ പഞ്ചായത്തില്‍ തുടക്കം കുറിക്കുന്നു

പേരാവൂര്‍ ഗ്രാമപഞ്ചായത്തിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനായി പഞ്ചായത്തില്‍ നിസര്‍ഗ 2021 പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ സംഘാടക സമിതി രൂപികരണ യോഗവും ലോഗോ പ്രകാശനവും സെപ്തംബര്‍ ഒന്നിന് മുരിങ്ങോടി ശ്രീജനാര്‍ദന എല്‍.പി.സ്‌കൂളില്‍ നടക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ പേരാവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെ സമസ്തമേഖലകളിലും വിവരശേഖരണം നടത്തി പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മണ്ണ്, ജലസംരക്ഷണം, കൃഷി മൃഗസംരക്ഷണം, മാലിന്യസംസ്‌കരണം തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍, യുവജനക്ഷേമ കലാ സാംസ്‌കാരിക മേഖലകളില്‍ ഇടപെടലുകള്‍ നടത്തി അതിലൂടെ വികസനത്തിന് വാദയനങ്ങള്‍ തുറന്നുകൊണ്ട് പുതിയ മാനദണ്ഡങ്ങള്‍ തേടുകയാണ് നിസര്‍ഗ 2021 പദ്ധതിയിലൂടെ. എല്ലാ വീടുകളിലും ശുചിത്വം, പച്ചക്കറി കൃഷി, കളിസ്ഥലം, നീന്തല്‍ക്കുളം റോഡുകളുടെ സൗന്ദര്യ വല്ക്കരണം, ജല സംരഷണ പ്രവൃത്തികള്‍, കലാ-സാംസ്‌കാരിക ശാക്തീകരണം, പട്ടിക വര്‍ഗ കുടുംബങ്ങളുടെ ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവയാണ് നിസര്‍ഗ 2021 പദ്ധതി വഴി നടപ്പിലാക്കുക. ഒന്നാം വാര്‍ഡ് മേല്‍മുരിങ്ങോടിയില്‍ ഒരു പൈലറ്റ് കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന നിസര്‍ഗ 2021 ന്റെ സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും സെപ്റ്റംബര്‍ 1ന് മൂന്നു മണിക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ നിര്‍വ്വഹിക്കും ലോഗോ പ്രകാശനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍വ്വഹിക്കും. അതോടൊപ്പം തന്നെ പഞ്ചായത്തിലെ 6 കിലോമീറ്റര്‍ നീളമുള്ള കാഞ്ഞിരപ്പുഴയുടെ ഇരു വശങ്ങളിലും മുള, ഓട എന്നിവ ഹരിത തീരം പദ്ധതി സെപ്റ്റംബര്‍ 2 ന് പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിക്കും. കൂടാതെ ജലാഞ്ജലി, ക്ലീന്‍ പേരാവൂര്‍, ഗ്രീന്‍ പേരാവൂര്‍ പദ്ധതിയും കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ പേരാവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്‍, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, കെ.വി. ശരത്, രാജു ജോസഫ്, രാജീവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

ക്ഷേ​മ​പെ​ൻ​ഷ​ൻ റ​ദ്ദ് ചെ​യ്ത​ത് വേ​ദ​നാ​ജ​ന​കം: എ​കെ​സി​സി

Aswathi Kottiyoor

റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Aswathi Kottiyoor

ഇന്ത്യൻ സീനിയർ ചേമ്പർ പേരാവൂർ ലീജിയൺ ഇൻസ്റ്റാളേഷനും കുടുംബ സംഗമവും നടത്തി

Aswathi Kottiyoor
WordPress Image Lightbox