ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ആശുപത്രികളില്‍ മദ്യപിച്ചും മറ്റുമെത്തുന്നവര്‍ വനിതാ ഡോക്ടര്‍മാരെപ്പോലും ആക്രമിച്ച സംഭവമുണ്ടായെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുക്കാമെന്ന് നിയമമുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ലെന്ന് സ്വകാര്യ ആശുപത്രികളുടെ അസോസിയേഷനും ഐഎംഎയും അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടി.