അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ശ്രദ്ധേയമാകുന്നു. മലയാളത്തിലെ ‘ഹരിത മോഹനം ‘എന്ന കഥയെ ആസ്പദമാക്കി ‘ആൽമരം’ എന്ന ഡിജിറ്റൽ മാഗസിനാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശമുൾക്കൊള്ളുന്ന കഥ, കവിത, ലേഖനം, ചിത്രങ്ങൾ തുടങ്ങിയ സാഹിത്യ സൃഷ്ടികൾ കുട്ടികൾ രചിച്ച ഈ മാഗസിന് ഹരിത മോഹനം എന്ന കഥയുടെ കഥാകൃത്ത് സുസ്മേഷ് ചന്ത്രോത്ത് ആശംസകൾ അറിയിച്ചിട്ടുണ്ട്.. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഏറെ ശ്രദ്ധേയമായ രീതിയിലാണ് കുട്ടികൾ ആൽമരം തയ്യാറാക്കിയത്. കോവിസ് കാലത്ത് കുട്ടികൾക്ക് രസകരമായ രീതിയിൽ പ്രവർത്തിക്കാനുള്ള പഠനപ്രവർത്തനങ്ങൾ നൽകിയ മലയാളം ഡിപ്പാർട്ട്മെന്റാണ് കുട്ടികൾക്ക് പ്രചോദനമായത്. ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും സൃഷ്ടികർ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.. ആൽ മരം എന്ന
ഇ -മാഗസിൻ ഹെഡ്മാസ്റ്റർ ജോൺസൺ വി.സി പ്രകാശനം ചെയ്തു. മലയാളം അധ്യാപകൻ
ജോസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റന്റ് മിനിമാത്യു, ആശംസകൾ അർപ്പിച്ചു.
ഹെലേന വിജേഷ്, മരിയ ജോമോൻ, ഫാത്തിമ നഹ്‌ല, ഹന്നത്ത് പി.ബി,
അമല മോൾ തോമസ്, ഹെറിക്ക് ഇയാൻ ജോൺ, ജിസ്മി തെരേസ് എന്നിവർ നേതൃത്വം നൽകി.