24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ തുടങ്ങി
kannur

ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ തുടങ്ങി

എ​ടൂ​ര്‍: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം തൊ​ഴി​ല്‍ രം​ഗ​ത്തേ​ക്ക് കൊ​ണ്ടുവ​രു​ന്ന​തി​നാ​യി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ൻ​ഡ് കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​ര്‍ ആ​റ​ളം ഫാം ​സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. 9 മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സി​ലെ 80 കു​ട്ടി​ക​ള്‍​ക്കാ​ണ് നാ​ല് വ​ര്‍​ഷ​ത്തോ​ളം നീ​ണ്ടുനി​ല്‍​ക്കു​ന്ന ഗൈ​ഡ​ന്‍​സ് ന​ല്‍​കു​ന്ന​ത്.
ആ​റ​ളം ഫാ​മി​ലെ ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ന​സി​ക ശേ​ഷി, താ​ത്പ​ര്യ​ങ്ങ​ള്‍, അ​ഭി​രു​ചി, ക​ഴി​വു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് മു​ഖ്യ ല​ക്ഷ്യം. ഇ​ത്ത​രം കു​ട്ടി​ക​ള്‍​ക്ക് ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സി​ലൂ​ടെ അ​നു​യോ​ജ്യ​മാ​യ കോ​ഴ്‌​സു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കാ​നും,അ​തി​ലൂ​ടെ തൊ​ഴി​ല്‍ നേ​ടി​യെ​ടു​ക്കാ​നും സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ആ​ര്‍. റീ​ജ പ​റ​ഞ്ഞു.​ സ്‌​കൂ​ളി​ലും, ഫാ​മി​ലു​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ലൂ​ടെ 40 ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രു​ന്നു​ണ്ട്. പി​ന്നോ​ക്ക ക്ഷേ​മ വി​ക​സ​ന വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Related posts

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ആ​ളും ആ​ര​വ​ങ്ങ​ളു​മി​ല്ലാ​തെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ

കാറ്റിൽ പറക്കുന്ന നിയന്ത്രണങ്ങൾ ; സന്ദർശകർ നിറഞ്ഞ്​ പയ്യാമ്പലം ബീച്ച്​

Aswathi Kottiyoor

സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

Aswathi Kottiyoor
WordPress Image Lightbox