22.5 C
Iritty, IN
September 7, 2024
  • Home
  • Kelakam
  • മുട്ടുമാറ്റി – വാളുമുക്ക് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
Kelakam

മുട്ടുമാറ്റി – വാളുമുക്ക് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കേളകം:ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കേളകം പഞ്ചായത്തിലെ മുട്ടുമാറ്റിയില്‍ നിര്‍മ്മിച്ച മുട്ടുമാറ്റി – വാളുമുക്ക് കുടിവെള്ള പദ്ധതി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായി . പേരാവൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍,കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേരിക്കുട്ടി കഞ്ഞിക്കുഴി, മൈഥിലി രമണന്‍, പ്രേമി പ്രേമന്‍,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ തോമസ് പുളിക്കക്കണ്ടം, സജീവന്‍ പാലുമി, പഞ്ചായത്തംഗങ്ങളായ ബിനു മാനുവല്‍, ഷാന്റി സജി, മുന്‍ വാര്‍ഡ് മെമ്പര്‍ തോമസ് വെട്ടുപറമ്പില്‍, കുടിവെള്ള പദ്ധതി കണ്‍വീനര്‍ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.58 ഗുണഭോക്താക്കള്‍ക്കായാണ് മുട്ടുമാറ്റി – വാളുമുക്ക് കുടിവെള്ള പദ്ധതി നിര്‍മ്മിച്ചത്.2020ല്‍ ആരംഭിച്ച പദ്ധതി 2021 ഓടെയാണ് പൂര്‍ത്തിയായത്. ടാങ്ക്, കിണര്‍, മോട്ടോര്‍ ,മോട്ടോര്‍ പുര എന്നിവയടക്കം 40 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. മുട്ടുമാറ്റി -വാളുമുക്ക് കോളനിയിലും സമീപത്തെ മറ്റ് വീടുകളിലുമാണ് കുടിവെള്ളം എത്തുക.കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ മുട്ടുമാറ്റി – വാളുമുക്ക് കോളനികളില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും

Related posts

മണത്തണയിൽ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്.

Aswathi Kottiyoor

*കേളകം ടൗണിലെ ഗൂർഖയ്ക്ക് കുത്തേറ്റു*

Aswathi Kottiyoor

വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox