ലോക്കല്‍ ട്രെയിനുകളുടെ വേഗംകൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഇതിനായുള്ള പദ്ധതി റെയില്‍വെ തയ്യാറാക്കാനൊരുങ്ങുകയാണ്. കോവിഡ് വൈറസ് വ്യാപനം കുറയുന്ന മുറയ്ക്ക് തീവണ്ടികള്‍ ഓടിത്തുടങ്ങുമ്ബോള്‍ വേഗം കൂട്ടാനാണ് പദ്ധതി.
നിലവില്‍ ലോക്കല്‍ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. ഇത് 110 കിലോമീറ്ററായി വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂര്‍ത്തിയാക്കിയിതായി റെയില്‍വെ വ്യക്തമാക്കി. ഡല്‍ഹി ഡിവിഷനില്‍ ഉടന്‍ വേഗത വര്‍ധിച്ച് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.