സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്സിനും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. സംസ്ഥാനത്ത് കൂടുതൽ വാക്സിന് എത്തിയതോടെ വാക്സിനേഷന് യജ്ഞം ശക്തിപ്പെടുത്തി വരുന്നതായി മന്ത്രി അറിയിച്ചു.