23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അഞ്ച്​ ജില്ലകളിൽ നിയന്ത്രണം വീണ്ടും കടുപ്പിക്കും; നിയന്ത്രണങ്ങളിലും ഇളവുകളിലും തീരുമാനം ഉടൻ
Kerala

അഞ്ച്​ ജില്ലകളിൽ നിയന്ത്രണം വീണ്ടും കടുപ്പിക്കും; നിയന്ത്രണങ്ങളിലും ഇളവുകളിലും തീരുമാനം ഉടൻ

കോവിഡ്​ രോഗസ്​ഥിരീകരണ നിരക്ക്​ ഉയർന്നു നിൽക്കുന്ന ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ഞ്ച്​ ജി​ല്ല​ക​ളി​ലാ​ണ്​ ഗു​രു​ത​ര സ്ഥി​തി തു​ട​രു​ന്ന​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ലാ​ണ്​ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ ആ​യി​ര​ത്തി​ന്​ മു​ക​ളി​ലാ​ണ്​ ഇ​പ്പോ​ഴും രോ​ഗി​ക​ളു​ടെ എ​ണ്ണം. ഈ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ്​ ആലോചന. തിങ്കളാഴ്ച ഇതു സംബന്ധിച്ച യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട്​ മാറ്റിവെക്കുകയായിരുന്നു. ഓ​ണ​ത്തി​നു​ശേ​ഷം രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക ത​ന്നെ​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പും പ​ങ്കു​വെ​ക്കു​ന്നത്​.

സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന​ വി​ല​യി​രു​ത്ത​ലി​ൽ മ​റ്റു​ത​ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​നും​ ആ​ലോ​ച​നയുണ്ട്​. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ഒ​രേ​സ​മ​യം ക​ട​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കും. ക​ട​ക​ളി​ല്‍ പോ​കു​ന്ന​വ​ർ​ക്കും ക​ട​യി​ലു​ള്ള​വ​ർ​ക്കും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ഡ​ബ്​​ള്‍ മാ​സ്‌​ക്കോ, എ​ന്‍ 95 മാ​സ്‌​ക്കോ നി​ർ​ബ​ന്ധ​മാ​ക്കും. പൊ​തു​യി​ട​ങ്ങ​ളി​ലും മ​റ്റ്​ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക്​ നി​യ​ന്ത്രി​ക്കും. ആ​ഘോ​ഷ​ങ്ങ​ളി​ലും മ​റ്റു ച​ട​ങ്ങു​ക​ളി​ലും പ​െ​ങ്ക​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും.

ഒ​പ്പം അ​ടു​ത്ത ഒ​രാ​ഴ്​​ച പ​രി​ശോ​ധ​ന ര​ണ്ടു​ല​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ത്തി​യും കൂ​ട്ട​ വാ​ക്​​സി​നേ​ഷ​ൻ ന​ട​ത്തി​യും രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ വി​ല​യി​രു​ത്തും. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ കു​തി​ച്ചു​യ​രു​മ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ലെ​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്.

എ​ങ്കി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ജി​ല്ല​ക​ളി​ൽ ​െഎ.​സി.​യു കി​ട​ക്ക​ക​ളി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളു​​ണ്ടെ​ന്ന​ത്​ ആ​ശ​ങ്ക കൂ​ട്ടു​ക​യാ​ണ്​. അ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​ക്കെ​ങ്കി​ലും രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ കു​റ​ക്ക​ണ​മെ​ന്ന് ല​ക്ഷ്യ​മി​ട്ടി​രു​ന്നി​ട​ത്ത് ഞാ​യ​റാ​ഴ്​​ച 16.41ആ​ണ്​ ടി.​പി.​ആ​ർ. പ്ര​തി​ദി​നം ശ​രാ​ശ​രി 100 പേ​ര്‍വീ​തം കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ക്കു​ന്നു​മു​ണ്ട്. കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 19,494 ആ​യി.

Related posts

കോ​ഴി​ക്കോ​ട്ട് ബാ​ല​വി​വാ​ഹം; പോ​ലീ​സ് കേ​സെ​ടു​ത്തു

Aswathi Kottiyoor

യു.ഡി.ഐ.ഡി രജിസ്ട്രേഷന് 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി

Aswathi Kottiyoor

തിരുവത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴം

Aswathi Kottiyoor
WordPress Image Lightbox