22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒാണക്കാലത്ത് ഹോർട്ടികോർപ് വഴിയുള്ള പച്ചക്കറിക്ക് കൂട്ടിയ വില; അന്വേഷിക്കുമെന്ന് കൃഷി മന്ത്രി
Kerala

ഒാണക്കാലത്ത് ഹോർട്ടികോർപ് വഴിയുള്ള പച്ചക്കറിക്ക് കൂട്ടിയ വില; അന്വേഷിക്കുമെന്ന് കൃഷി മന്ത്രി

ഒാണക്കാലത്ത് പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോർപിന്‍റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോർട്ടികോർപ് എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി. പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു.

ഉത്രാടത്തിന് മുമ്പുവരെ വൻ വിലക്കാണ് ഹോർട്ടികോർപ് പച്ചക്കറി വിൽപന നടത്തിയിരുന്നത്. 30 ശതമാനം സബ്സിഡി എന്ന് പരസ്യം ചെയ്ത ശേഷമായിരുന്നു വില വർധിപ്പിച്ചത്. പൊതുവിപണയിലേക്കാൾ കൂടിയ വിലയാണ് ഹോർട്ടികോർപ് ഈടാക്കിയത്. പച്ചക്കറി വില വർധിപ്പിച്ച വാർത്ത പുറത്തുവന്നതോടെ ഉത്രാട ദിനത്തിൽ വില കുറച്ചു.

ഒാണക്കാലത്തെ വിറ്റുവരവ് സംബന്ധിച്ച് കണക്കെടുക്കും. ഉൽപന്നങ്ങൾ സംഭരിക്കുമ്പോൾ കർഷകർക്ക് കൊടുക്കേണ്ട കുടിശിക വേഗത്തിൽ കൊടുക്കാനും തീരുമാനമായിട്ടുണ്ട്.

Related posts

ആശുപത്രി സൂപ്രണ്ട് ഗ്രീഫിന്‍ സുരേന്ദ്രനെ ഉപരോധിച്ചു

Aswathi Kottiyoor

സി.എച്ച്‌. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: തീയതി ജനുവരി 31 ലേക്ക് നീട്ടി

Aswathi Kottiyoor

റേഷൻ വിതരണത്തിലെ സാങ്കേതിക സംവിധാനങ്ങൾ സുസജ്ജം: ശനിയാഴ്ച റേഷൻ വാങ്ങിയത് 8.26 ലക്ഷം പേർ

Aswathi Kottiyoor
WordPress Image Lightbox