24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു
Peravoor

നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

പേരാവൂർ: നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഏലപ്പീടിക സ്വദേശികളായ കൂരക്കൽ വിപിൻ വിൽസൺ(34),കുരുവിളാനിക്കൽ പ്രബീഷ് തോമസ് (40)എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ ഇവരെ തലശ്ശേരിയിലെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
വിപിന്റെ വീട്ടിൽ നിന്ന് ഇരുപത്തിയൊമ്പതാം മൈലിലേക്ക് ഇരുവരും കാറിൽ പോകവെ എതിരെ വന്ന ബൈക്കുകാരുമായി വാക്കേറ്റമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം.പിന്നാലെ മൂന്നു ബൈക്കുകളിലും കാറിലുമായെത്തിയ മറ്റൊരു സംഘം വിപിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയും പ്രബീഷിനെ ജാക്കി ലിവർ കൊണ്ട് മർദ്ദിക്കുകയുമായിരുന്നു.ചെങ്കൽ ലോറി ഉടമയാണ് വിപിൻ.ഇതേ ലോറിയിലെ ജീവനക്കാരനാണ് പ്രബീഷ്.മുൻ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

പേരാവൂരിൽ സക്കീർഹുസൈൻ പ്രചരണമാരംഭിച്ചു………

Aswathi Kottiyoor

പേരാവൂർ കൊട്ടംചുരത്ത് മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം –

Aswathi Kottiyoor
WordPress Image Lightbox