26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകള്‍ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിര്‍ദേശം
Kerala

ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകള്‍ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിര്‍ദേശം

ഓണാവധി ദിനങ്ങളില്‍ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കൊവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആര്‍ കുതിച്ചുയര്‍ന്നു. 30,000ല്‍ താഴെ പേര്‍ക്ക് മാത്രമാണ് ഇന്നലെ വാക്സിന്‍ നല്‍കാനായത്.

കൊവിഡ് ലക്ഷണമുള്ളവര്‍ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകള്‍ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിര്‍ദേശം.

ഈ മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആര്‍ 11.87 ശതമാനം. പിന്നീട് ഓരോദിവസവും കുറഞ്ഞ് ഇന്നലെ നടന്നത് വെറും 96,481 പരിശോധനകള്‍ മാത്രം. ടിപിആര്‍ 17.73 ആയി ഉയര്‍ന്നു. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Related posts

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വി​ല്ല; പു​തി​യ ഇ​ള​വു​ക​ളു​മി​ല്ല

Aswathi Kottiyoor

ചരിത്രത്തിലേക്ക്‌ ജാവലിൻ പായിച്ച് നീരജ് ചോപ്ര; ഡയമണ്ട് ലീഗിലും സ്വർണം.

Aswathi Kottiyoor

ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം തൊഴിലില്ലായ്മ തുടച്ചുനീക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

WordPress Image Lightbox