22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൈത്തറി ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധന: കര്‍മ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
Kerala

കൈത്തറി ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധന: കര്‍മ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കൈത്തറി ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൈത്തറി ഉത്പാദനം ഇരട്ടിയാക്കാനും കയറ്റുമതി നാല് മടങ്ങ് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് മൂന്ന് വര്‍ഷം കൊണ്ട് കൈത്തറിയുടെ ഉത്പ്പാദനം ഇരട്ടിയാക്കാനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി എട്ടംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. 45 ദിവസത്തിനകം അന്തിമവും സമഗ്രവുമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കര്‍മ്മ സമിതിയ്ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുനില്‍ സേഥിയാണ് സമിതിയുടെ അദ്ധ്യക്ഷനായി നിയോഗിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുളള കയറ്റുമതി 10,000 കോടി രൂപയിലേക്ക് ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് നിന്നുളള കൈത്തറി കയറ്റുമതി നിലവില്‍ 2,500 കോടി രൂപയും ആകെ വാര്‍ഷിക ഉത്പ്പാദനം 60,000 കോടി രൂപയുടേതുമാണ്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനായുള്ള നടപടികളും വിദഗ്ധ സമിതി നിര്‍ദ്ദേശിക്കും. വാര്‍ഷിക ഉത്പ്പാദനം 1.2 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

Related posts

സേവനദിന ശ്രമദാനം നടത്തി കൊളക്കാട് സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെയും കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ പൂളക്കുറ്റി വെള്ളറയിൽ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് ശ്രമദാനം നടത്തി.

Aswathi Kottiyoor

നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി

Aswathi Kottiyoor

*കൊവിഡ് വന്നുപോയവര്‍ക്ക് കൊവാക്സിന്‍ ഒറ്റഡോസ് മതിയെന്ന് ഐസിഎംആര്‍.*

Aswathi Kottiyoor
WordPress Image Lightbox