24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ; വാക്സിൻ വാഹനത്തിൽ ഇരുന്നും.
Kerala

ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ; വാക്സിൻ വാഹനത്തിൽ ഇരുന്നും.

വാക്സിനെടുക്കാൻ ഇനി മണിക്കൂറുകൾ വിതരണകേന്ദ്രങ്ങളിൽ കാത്തുനിൽക്കേണ്ട; സ്വന്തം വാഹനത്തിലിരുന്ന്‌ കുത്തിവയ്‌പെടുക്കാം. ഇതിനുള്ള ‘ഡ്രൈവ്‌ ത്രൂ വാക്സിനേഷൻ സെന്റർ’സംസ്ഥാനത്ത്‌ ആദ്യമായി തിരുവനന്തപുരം വിമൻസ്‌ കോളേജിൽ വ്യാഴാഴ്‌ച തുടക്കമാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വാഹനത്തിനു സമീപമെത്തി വാക്സിൻ നൽകും. ഇതിനായി കോവിൻ പോർട്ടലിൽ പകൽ മൂന്നുമുതൽ രജിസ്റ്റർ ചെയ്യാം.

ഓണാവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക്‌ വാക്സിൻ നൽകുകയാണ്‌ ലക്ഷ്യം. 18 വയസ്സിനു മുകളിലുള്ളവർക്കാണ്‌ വാക്സിൻ നൽകുന്നതെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ കെ എസ്‌ ഷിനു പറഞ്ഞു.

Related posts

ചെന്നൈയിലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനത്തിൽ മറയൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിൽ നിന്ന് നാലു പേർ

Aswathi Kottiyoor

മറ്റ് സംസ്ഥാനങ്ങളിലെ പോലുള്ള വിലക്കയറ്റം കേരളത്തിലില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

Aswathi Kottiyoor

നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ; നിയമനിർമാണത്തിന് പ്രാമുഖ്യം

Aswathi Kottiyoor
WordPress Image Lightbox