കേളകം: കൂടുംതേടി പദ്ധതിയിലൂടെ അധ്യാപകർ കണ്ടെത്തിയ നിർധന കുട്ടികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകരും ജീവനക്കാരും ചേർന്ന് ഓണക്കോടി സമ്മാനിച്ചു. ഓണക്കോടിയുടെ വിതരണോദ്ഘാടനം സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി പിടിഎ വൈസ് പ്രസിഡണ്ട് വിൽസൺ കൊല്ലു വേനലിന് നൽകി നിര്‍വ്വഹിച്ചു. റവ. ഫാ. വർഗീസ് പടിഞ്ഞാറേക്കര അധ്യക്ഷനായിരുന്നു. 30 കുട്ടികൾക്കാണ് ഓണക്കോടി വിതരണം ചെയ്തത്. സ്കൂളില്‍ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സുനിത വാത്യട്ട്, ഹെഡ്മാസ്റ്റർ എം വി മാത്യു, ഷാജി വി പീറ്റർ, ജോബി ഏലിയാസ് ടൈറ്റസ് പി സി എന്നിവർ സംസാരിച്ചു.