29.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേന്ദ്ര നയം : കേരളത്തിൽ പൊളിക്കേണ്ടത്‌ 
22 ലക്ഷം വാഹനം ; മോട്ടോർ തൊഴിലാളികൾക്ക്‌ തിരിച്ചടി
Kerala

കേന്ദ്ര നയം : കേരളത്തിൽ പൊളിക്കേണ്ടത്‌ 
22 ലക്ഷം വാഹനം ; മോട്ടോർ തൊഴിലാളികൾക്ക്‌ തിരിച്ചടി

കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയം മോട്ടോർ തൊഴിലാളികൾക്കും വലിയ തിരിച്ചടിയാകും. സംസ്ഥാനത്ത്‌ മാത്രം 22,18,454 വാഹനം പൊളിക്കേണ്ടി വരും. 15 വർഷം പിന്നിട്ട 72,34,26 വാണിജ്യ വാഹനവും 20 വർഷം പിന്നിട്ട 14, 95,028 സ്വകാര്യ വാഹനവുമാണുള്ളത്‌. പുതിയ നയത്തിൽ വാണിജ്യവാഹനങ്ങൾക്ക്‌ പരമാവധി 15 വർഷവും സ്വകാര്യ വാഹനങ്ങൾക്ക്‌ 20 വർഷവുമാണ്‌ കാലാവധി. കാലാവധി കഴിഞ്ഞ വാഹനങ്ങൾ റീ–-ടെസ്റ്റ്‌ നടത്തി യോഗ്യത നേടിയാൽ റോഡിലിറക്കാമെന്ന്‌ കരടുനയത്തിലുണ്ടെങ്കിലും അത്‌ പ്രയാസമാകും.

ഉപജീവനത്തിന്‌ ടാക്‌സി ഓടിക്കുന്നവരാണ്‌ ഇതിലൂടെ ഏറെ വലയുക. കോവിഡിൽ ഓട്ടമില്ലാതെ നട്ടം തിരിയുന്ന ഘട്ടത്തിൽ, വായ്പയെടുത്ത്‌ വാഹനം വാങ്ങിയവർക്ക്‌ ഭീമമായ തുക മുടക്കി പുതിയ വാഹനം വാങ്ങുക എളുപ്പമല്ല. മലിനീകരണം കുറയ്ക്കുകയാണ്‌ ലക്ഷ്യമെങ്കിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക്‌ മാറ്റുന്നത്‌ പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടതെന്ന്‌ തൊഴിലാളി യൂണിയനുകൾ പറയുന്നു. വൻകിട വാഹന നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ കേന്ദ്രനയമെന്ന്‌ ഓൾ ഇന്ത്യ റോഡ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ദിവാകരൻ പറഞ്ഞു. പൊതുഗതാഗത മേഖല കോർപറേറ്റുവൽക്കരിക്കുന്നതിന്റെ തുടർച്ചയാണ്‌ ഈ നയവും. തൊഴിലാളി വിരുദ്ധ നയത്തിൽനിന്ന്‌ കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

ചരക്ക് സേവന നികുതിയില്‍ വീണ്ടും നേട്ടം; ആഗസ്തിലും ജിഎസ്ടി‍ വരുമാനം 1.4 ലക്ഷം കോടി കവിഞ്ഞു; കേരളത്തിന്റെ വരുമാനത്തില്‍ 26 ശതമാനം വര്‍ധന

Aswathi Kottiyoor

മിന്നു മണി നിശ്ചയദാർഢ്യമുള്ള തദ്ദേശീയ യുവതയുടെ പ്രതീകം: മുഖ്യമന്ത്രി

Aswathi Kottiyoor

രാഹുൽ ഗാന്ധി എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ പ്രതികളിൽ സർക്കാർ ഉദ്യോഗസ്ഥരും.

Aswathi Kottiyoor
WordPress Image Lightbox