30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90 -ഓളം അന്തേവാസികൾക്ക് കോവിഡ്: ഭക്ഷണമില്ലാതെ ദുരിതത്തിൽ
Peravoor

പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90 -ഓളം അന്തേവാസികൾക്ക് കോവിഡ്: ഭക്ഷണമില്ലാതെ ദുരിതത്തിൽ

പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90 – ഓളം അന്തേവാസികൾക്ക് കോവിഡ് ബാധിച്ചതോടെ ആവശ്യത്തിന് ഭക്ഷണമില്ലാതെ ദുരിതത്തിൽ കൃപാഭവൻ നടത്തുന്ന എം.വി.സന്തോഷിന്റെ ഭാര്യ നിർമല കോവിഡാനന്തര ചികിത്സയ്ക്കായി തലശ്ശേരി ജനറലാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായതും അന്തേവാസികളുടെ ദുരിതം ഇരട്ടിയാക്കി .224 അന്തേവാസികളുള്ള അഗതിമന്ദിരത്തിലെ 32 പേർക്ക് കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ചിരുന്നു . ഇത്രയുമാളുകളെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ഒരുമിച്ച് പ്രവേശിപ്പിക്കാൻ പറ്റാത്തതിനാലാണ് ബാക്കിയുള്ളവരിൽ 53 പേർക്ക് കൂടി രോഗം പടർന്നത് . അന്തേവാസികളെ പരിചരിക്കുന്ന നിർമലയ്ക്കും രണ്ട് മക്കൾക്കും കോവിഡ് പിടിച്ചതോടെ അഗതിമന്ദിരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും ബുദ്ധിമുട്ടിലായി . സന്ദർശകർ നൽകുന്ന സഹായങ്ങൾ കൊണ്ടാണ് ഇവിടത്തെ ഭക്ഷണവും മറ്റ് കാര്യങ്ങളും നടക്കുന്നത് എന്നാൽ അന്തേവാസികൾക്ക് കോവിഡാണെന്നറിഞ്ഞതോടെ സന്ദർശകരുടെ എണ്ണം കുറഞ്ഞു . സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിലേ കൃപാഭവനിലെ ദൈനംദിന കാര്യങ്ങൾ ഇനി മുടക്കമില്ലാതെ നടക്കുകയുള്ളൂ . ഇവിടേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും ഉടൻ എത്തിക്കേണ്ട സാഹചര്യമാണുള്ളത് . തൊട്ടടുത്ത മരിയ ഭവനിലും 60 – ഓളം അന്തേവാസികളുണ്ട് .താത്പര്യമുള്ളവർക്ക് കൃപാഭവൻ മാനേജിങ് ട്രസ്റ്റി എം.വി.സന്തോഷിന്റെ ഗൂഗിൾപേ നമ്പറിൽ സാമ്പത്തികസഹായം എത്തിക്കാം ഫോൺ 9446516553. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു അന്തേവാസി ശനിയാഴ്ച മരിച്ചു .ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ ( ശ്രീഹരി , യൂനുസ് , ധനേഷ് എന്നിവരാണ് പി.പി. കിറ്റ് ധരിച്ച് മൃതദേഹം തില്ലങ്കേരിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചത് .

Related posts

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

പേരാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox