22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൊതു സ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍: മാതൃകാ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala

പൊതു സ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍: മാതൃകാ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പൊതുസ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.

ആഗസ്റ്റ് 14ന് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിക്കും. ഡോ. വി. ശിവദാസന്‍ എം.പി മുഖ്യാതിഥിയായിരിക്കും

പിണറായി ഗ്രാമപഞ്ചായത്തില്‍ മാതൃക പദ്ധതി എന്ന നിലയിലാണ് സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ചത്. 13 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓണ്‍ഗ്രിഡ് പദ്ധതിയിലും 17 അംഗന്‍വാടികളിലായി ഓരോ കിലോവാട്ട് വീതം ശേഷിയുള്ള ഓഫ് ഗ്രിഡ് സൗരോര്‍ജ നിലയങ്ങളുമാണ് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സൗരവത്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പിണറായി ബാങ്ക് ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ദിവ്യ, അനെര്‍ട്ട് സി.ഇ.ഒ നരേന്ദ്ര നാഥ് വേലുരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവന്‍, അനെര്‍ട്ട് ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ അനീഷ് എസ്. പ്രസാദ് എന്നിവര്‍ പങ്കെടുക്കും.

Related posts

ത്രിവത്സര ഡിപ്ലോമ കോഴ്സ്: തത്സമയ പ്രവേശനം

Aswathi Kottiyoor

മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതിയുമായി മെയ്തെയ് യുവതി

Aswathi Kottiyoor

സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox