35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സി​ക്ക വൈ​റ​സ് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

സം​സ്ഥാ​ന​ത്ത് സി​ക്ക വൈ​റ​സ് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്തെ സി​ക്ക വൈ​റ​സ് രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കേ​സു​ക​ളൊ​ന്നും ത​ന്നെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 66 സി​ക്ക വൈ​റ​സ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തി​ല്‍ 62 കേ​സു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ര​ണ്ട് കേ​സും കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ഒ​രു കേ​സു​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വ​രാ​രും ത​ന്നെ ചി​കി​ത്സ​യി​ലി​ല്ല. ഒ​രാ​ള്‍​ക്ക് പോ​ലും ഗു​രു​ത​ര​മാ​യി സി​ക്ക വൈ​റ​സ് ബാ​ധി​ച്ചി​ല്ല. ഇ​വ​രെ​ല്ലാം ത​ന്നെ തി​രു​വ​ന​ന്ത​പു​ര​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തെ സി​ക്ക​യെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണ്.

ഇ​തോ​ടൊ​പ്പം ഊ​ര്‍​ജി​ത കൊ​തു​കു​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡെ​ങ്കി​പ്പ​നി​യും ചി​ക്കു​ന്‍​ഗു​നി​യ​യും കു​റ​യ്ക്കാ​നും സാ​ധി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് സി​ക്ക​യെ ഇ​ത്ര​വേ​ഗം പ്ര​തി​രോ​ധി​ക്കാ​നാ​യ​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും റ​വ​ന്യൂ വ​കു​പ്പും വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

ആ​രോ​ഗ്യ വ​കു​പ്പ് കൃ​ത്യ​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. സി​ക്ക വൈ​റ​സ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ന്‍ സ​ര്‍​വ​യ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി 9,18,753 പേ​രെ​യാ​ണ് സ്‌​ക്രീ​ന്‍ ചെ​യ്ത​ത്. പ​നി, ചു​വ​ന്ന പാ​ടു​ക​ള്‍, ശ​രീ​ര വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള 1,569 പേ​രെ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ക​ണ്ടെ​ത്തി. അ​തി​ല്‍ രോ​ഗം സം​ശ​യി​ച്ച 632 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. 66 പേ​രി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ഗ​ര്‍​ഭി​ണി​ക​ളേ​യാ​ണ് സി​ക്ക വൈ​റ​സ് സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. ഗ​ര്‍​ഭ​കാ​ല​ത്തു​ള്ള സി​ക്ക വൈ​റ​സ് ജ​നി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ അം​ഗ വൈ​ക​ല്യ​ത്തി​ന് (മൈ​ക്രോ​സെ​ഫാ​ലി) കാ​ര​ണ​മാ​കും. അ​തി​നാ​ല്‍ പ​നി തു​ട​ങ്ങി​യ ല​ക്ഷ​ണ​മു​ള്ള എ​ല്ലാ ഗ​ര്‍​ഭി​ണി​ക​ളേ​യും പ​രി​ശോ​ധി​ച്ചു. 4,252 ഗ​ര്‍​ഭി​ണി​ക​ളെ സ്‌​ക്രീ​ന്‍ ചെ​യ്ത​തി​ല്‍ ആ​റ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്.

34 പ്ര​സ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ ഒ​രു ന​വ​ജാ​ത ശി​ശു​വി​നെ മാ​ത്ര​മാ​ണ് നി​രീ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്. എ​ന്നാ​ല്‍ ആ ​കു​ഞ്ഞി​നും സി​ക്ക വൈ​റ​സ് മൂ​ല​മു​ള്ള പ്ര​ശ്‌​ന​മു​ണ്ടാ​യി​ല്ല. അ​ങ്ങ​നെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മു​ഴു​വ​ന്‍ ഗ​ര്‍​ഭി​ണി​ക​ളേ​യും ന​വ​ജാ​ത ശി​ശു​ക്ക​ളേ​യും സം​ര​ക്ഷി​ക്കാ​നാ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം

Aswathi Kottiyoor

ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നു; ഷട്ടര്‍ 80 സെ.മീ ഉയര്‍ത്തി.*

Aswathi Kottiyoor

ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

Aswathi Kottiyoor
WordPress Image Lightbox