21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • *ഇരിട്ടി ടൗണിൽ ട്രാഫിക്ക് പരിഷ്കരണം 18 മുതൽ
Iritty

*ഇരിട്ടി ടൗണിൽ ട്രാഫിക്ക് പരിഷ്കരണം 18 മുതൽ

ഇരിട്ടി : ഇരിട്ടി നഗരത്തിൽ അനുഭവപ്പെടുന്ന വാഹനത്തിരക്കും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കാനായി ടൗണിൽ നടപ്പിലാക്കുന്ന സമഗ്ര ട്രാഫിക്ക് പരിഷ്കരണം 18 മുതൽ നിലവിൽ വരും. വീതിയേറിയ നാലുവരി പാതയുള്ള ടൗൺ ആണെങ്കിലും ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നതിനും മറ്റും വ്യക്തമായ ഒരു രൂപരേഖ ഇതുവരെ തയ്യാറാക്കുകയോ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതാണ് പലപ്പോഴും നഗരത്തിൽ ഗതാഗത ക്കുരുക്കിനിടയാക്കുന്നത് .
ട്രാഫിക് പരിഷ്കരണത്തിന്റെ മുന്നോടിയായി ടൗണിലെ വാഹന പാർക്കിംഗ്, ഫുട്പാത്ത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കണ്ടെത്താൻ നഗരസഭയും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തി. ഇരിട്ടി ടൗൺ മുതൽ കീഴൂർ വരെയുള്ള റോഡരികിലെ പാർക്കിംങ്ങ് ഏരിയകളും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കേണ്ട ഫുട്‌പാത്തുകളും കയ്യേറി കച്ചവടം നടത്തുന്ന വരെയും കണ്ടെത്തുന്നതിനും, ഇരിട്ടി പയഞ്ചേരി മുക്കിൽ
ബസ് സ്റ്റോപ്പ് സംബന്ധിച്ചും വിവിധയിടങ്ങളിൽ കൈവരികൾ സ്ഥാപിക്കുന്നതിനെ കുറിച്ചുമുള്ള പരിശോധനകളാണ് നടന്നത്.
ഇരിട്ടി നഗരസഭ അദ്ധ്യക്ഷ കെ. ശ്രീലത, ഉപാധ്യക്ഷൻ പി .പി. ഉസ്മാൻ, ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരി, എം വി ഐ ഹാരിസ്, നഗരസഭാ ഉദ്യോഗസ്ഥർ, വ്യാപാരി നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

കർണ്ണാടകത്തിൽ നിന്ന് വീണ്ടും പച്ചക്കറി വണ്ടിയിൽ മദ്യക്കടത്ത് തിങ്കളാഴ്ച പിടികൂടിയത് 75 ലിറ്റർ മദ്യം രണ്ടുപേർ അറസ്റ്റിൽ………

Aswathi Kottiyoor

കീഴൂരിൽ ബലിതർപ്പണ ചടങ്ങുകൾക്കെത്തിയത് ആയിരങ്ങൾ

Aswathi Kottiyoor

എ​ൻ​എ​സ് എ​സ് വ​ള​ണ്ടി​യ​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ, പ്ര​ഥ​മ‌​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox