24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചെറുപ്പക്കാരുടെ 25 സഹകരണ സംഘങ്ങൾ രണ്ടാഴ്ചയ്ക്കകം
Kerala

ചെറുപ്പക്കാരുടെ 25 സഹകരണ സംഘങ്ങൾ രണ്ടാഴ്ചയ്ക്കകം

ചെറുപ്പക്കാരുടെ 25 സഹകരണ സംഘങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭം. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.
നെൽകർഷകർക്കായി റൈസ് മില്ലുകൾ ഉൾപ്പെട്ട സഹകരണ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഉൽപ്പാദനം, സംഭരണം, വിതരണം മേഖലകളിലായാണ് സംഘങ്ങളുടെ പ്രവർത്തനം. കലാകാരൻമാരുടെ സഹകരണ സംഘം ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്തെ കലാകാരൻമാർക്ക് മികച്ച പിന്തുണ നൽകുന്നതാണ് സംഘം. സർജ്ജിക്കൽ ആവശ്യത്തിനുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള 12 വനിതാ സഹകരണ സംഘങ്ങളും ഈ മാസം പ്രവർത്തനം ആരംഭിക്കും.

Related posts

ഉത്ര വധക്കേസ്; പ്രതികൾക്കെതിരെ പുതിയ കുറ്റം ചുമത്തും

Aswathi Kottiyoor

വാക്​സിൻ സ്ലോട്ടുകൾ ഇനി​ വാട്​സ്​ആപ്പിലൂടെ ബുക്ക്​ ചെയ്യാം; ചെയ്യേണ്ടത്​ ഇത്രമാത്രം

Aswathi Kottiyoor

ഇടുക്കി അണക്കെട്ട് നാളെ തുറക്കും

Aswathi Kottiyoor
WordPress Image Lightbox