ഇടുക്കി മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളുടെ പ്രവർത്തനം തടസപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചത്. തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.
ഇതോടെ സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിംഗ് ഏർപ്പെടുത്തി. രാത്രി ഒൻപത് വരെ വൈദ്യുതി തടസപ്പെടുമെന്നാണ് പ്രാഥമിക വിവരം. വൈദ്യുത ഉത്പാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതിയെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ആറ് ജനറേറ്ററുകളുടെ പ്രവർത്തനം പെട്ടെന്ന് നിലച്ചതായി കെഎസ്ഇബി അറിയിച്ചു.