24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം, രോഗവ്യാപനമുണ്ടായാൽ പത്തംഗങ്ങളിൽ കൂടുതലുള്ള കുടുംബവും മൈക്രോ കണ്ടെയ്ൻമെന്റ് പരിധിയിൽ
Kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം, രോഗവ്യാപനമുണ്ടായാൽ പത്തംഗങ്ങളിൽ കൂടുതലുള്ള കുടുംബവും മൈക്രോ കണ്ടെയ്ൻമെന്റ് പരിധിയിൽ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സർക്കാർ. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന രീതിയിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രോഗവ്യാപനമുണ്ടായാല്‍ പത്ത് അംഗങ്ങളില്‍ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെന്‍മെന്റ് സോണായി കണക്കാക്കും. 100 പേരില്‍ അഞ്ച് പേര്‍ക്ക് രോഗം വന്നാലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാം. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്‍റ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.സംസ്ഥാനത്ത് നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതും. എന്നാല്‍ ഇനി മുതല്‍ രോഗവ്യാപനമുണ്ടെങ്കില്‍ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഹൗസിംഗ് കോളനികള്‍, ഷോപ്പിംഗ് മാളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഫ്ലാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റാം. 10 അംഗങ്ങളുള്ള കുടുംബത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അതും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി കണക്കാക്കി നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാം.ഒറ്റ ദിവസം 100 മീറ്റര്‍ പ്രദേശത്ത് അഞ്ച് പേര്‍ക്ക് രോഗവ്യാപനമുണ്ടായാല്‍ അവിടം മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിക്കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരുവുകള്‍, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി ഏത് ചെറിയ പ്രദേശത്തും ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താം.

Related posts

വരുന്നത് കൊടുംവേനല്‍; ആശങ്കയില്‍ ക്ഷീര കര്‍ഷകര്‍

Aswathi Kottiyoor

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

Aswathi Kottiyoor

ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി റെ​യി​ല്‍​വേ

Aswathi Kottiyoor
WordPress Image Lightbox