22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ന് അത്തം; അകലം പാലിച്ച് ,പൂവിളികളുമായി ഒരോണക്കാലം കൂടി
Kerala

ഇന്ന് അത്തം; അകലം പാലിച്ച് ,പൂവിളികളുമായി ഒരോണക്കാലം കൂടി

ഇന്ന് അത്തം. ഇനിയുള്ള 10 നാള്‍‍ മലയാളിക്ക് പൂക്കളുടെ ഓണക്കാലമാണ്. കോവിഡിന്റെ ഈ കാലത്ത് ആഘോഷങ്ങളെല്ലാം ഓണ്‍ലൈനില്‍ ഒതുങ്ങുകയാണ്. 10 ദിവസം വീട്ടുമുറ്റത്തോരുക്കുന്ന പൂക്കളങ്ങള്‍ ഈ ദുരിതകാലത്തെ നല്ല കാഴ്ചയാണ്.കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ.

അത്തം പിറന്നാല്‍ പിന്നെ നാട്ടിന്‍ പുറത്തെ കാഴ്ച ഇതാണ് ഇലക്കുമ്പിളും പച്ചയോല കൊട്ടയുമായി പൂ തേടി അലയുകയാണ് കുട്ടികള്‍. നാടന്‍ പൂക്കളാണ് ഏറെയും എന്നാല്‍ നഗര പ്രദേശങ്ങളില്‍ ഈ കാഴ്ച അന്യമാണ്, ഇറക്കുമതി പൂക്കളാണ് അധികവും ഉപയോഗിക്കുന്നത്.കോവിഡെന്ന മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഒാരോ വീടിനു മുന്നിലും തീര്‍ക്കുന്ന പൂക്കളം 10 ദിവസത്തേക്ക് മാത്രമല്ല. ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയും കരുത്തും കൂടിയാണ്.
ആളും ആരവവുമില്ലാതെ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഇന്ന് കൊടിയേറും. കൊവിഡ് കാലമായതിനാൽ ആഘോഷം ചടങ്ങുകളിൽ ഒതുങ്ങും. പ്രളയവും കൊവിഡും തീർത്ത കെടുതികൾക്കിടെ കഴിഞ്ഞ നാലുവർഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ല.
തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങൾ തന്നെ തുടങ്ങുന്നത്. ‍എന്നാൽ കൊവിഡ് കാലമായതിനാൽ ഇത്തവണ കഴിഞ്ഞ വർഷത്തേതിന്‍റെ തനിയാവർത്തനാണ്. ആഘോഷങ്ങളില്ലാതെ ചടങ്ങുകളിലൊതുക്കിയിരിക്കുകയാണ് അത്തച്ചമയം. അത്തം നഗറിൽ ഉയർത്താനുളള പതാക രാജകുടുംബത്തിന്‍റെ പ്രതിനിധിയായ നി‍ർമല തമ്പുരാനിൽ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിന്‍റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്,
കൊവിഡ് കാലമായതിനാൽ കഥംകളി, ഓട്ടം തുളളൽ അടക്കമുളള മത്സരങ്ങൾ ഓൺലൈനായി നടത്തും. പണ്ടുകാലത്ത് കൊച്ചി രാജാക്കൻമാർ പ്രജകളെ കാണാൻ അത്തം നാളിൽ നടത്തിയിരുന്ന ഘോഷയാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയമായി മാറിയത്.

Related posts

പ്ലസ് വണ്‍ പ്രവേശനം: വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്

Aswathi Kottiyoor

ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കും-മന്ത്രി

Aswathi Kottiyoor

സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox