24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ
Kerala

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു.അപേക്ഷിച്ചാൽ 24 മണിക്കൂറിനകം കാർഡ് നൽകും. നടപടിക്രമങ്ങൾ ലളിതമാക്കും. അപേക്ഷയോടൊപ്പം ആധാർ വിവരങ്ങൾ നൽകുന്നതിനാൽ മറ്റേതെങ്കിലും കാർഡിൽ ഉൾപ്പെട്ടാലും പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നും ഇ.ടി. ടൈസൺ മാസ്റ്റുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വാടകവീട്ടിൽ താമസിക്കുന്നവർക്ക് ഒരു കെട്ടിടത്തിൽ രണ്ട് കുടുംബങ്ങൾ ഉണ്ടെങ്കിൽ അപേക്ഷിക്കാനാകാത്ത നിലവിലെ സ്ഥിതി മാറ്റും. ഒരേ വീട്ടുനമ്പരിൽ തന്നെ ഒന്നിലേറെ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസർ പരിശോധന നടത്തി നിജസ്ഥിതി ഉറപ്പാക്കിയാൽ മതി. പ്രകൃതിദുരന്തത്തിൽ പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകും. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, വൈദ്യുതി ബിൽ, എൽ.പി.ജി. ബിൽ, ഫോട്ടോപതിച്ച ബാങ്ക് പാസ്ബുക്ക്, ലാന്റ് ഫോൺ ബിൽ എന്നീ രേഖകളിൽ ഒന്ന് മതിയാകും. ഇൗ രേഖകളിലെല്ലാം മേൽവിലാസം ഒന്നുതന്നെ ആയിരിക്കണം. ഇക്കാര്യം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി. ഗസറ്റഡ് അല്ലാത്തവർക്ക് ഡി.ഡി.ഒമാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവർക്ക് അവിടത്തെയും സാക്ഷ്യപത്രം വേണം. പുറമ്പോക്കിൽ താമസിക്കുന്നവർക്കും കാർഡ് നൽകും. ഒരു കാർഡിലും ഇല്ലാത്തവർക്ക് ആധാർ കാർഡ് പ്രകാരം റേഷൻ കാർഡ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.തി​രി​ച്ചെ​ടു​ത്ത് ​ര​ണ്ട് ​ല​ക്ഷ​ത്തോ​ളം​ ​കി​റ്റു​കൾതി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ണി​ൽ​ 83,62,979​ ​കി​റ്റ് ​വി​ത​ര​ണം​ ​ചെ​യ്ത​താ​യി​ ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ഇ​തി​നാ​യി​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലെ​ത്തി​ച്ച​ ​ര​ണ്ട് ​ല​ക്ഷ​ത്തോ​ളം​ ​കി​റ്റു​ക​ൾ​ ​മാ​ത്ര​മാ​ണ് ​വി​ത​ര​ണ​ ​സ​മ​യ​പ​രി​ധി​ ​അ​വ​സാ​നി​ച്ച​ശേ​ഷം​ ​സ​പ്ളൈ​കോ​ ​തി​രി​ച്ചെ​ടു​ത്ത​ത്.
മു​ൻ​ഗ​ണ​നേ​ത​ര​ ​വി​ഭാ​ഗ​ത്തി​നു​ള്ള​ ​അ​ലോ​ട്ട്മെ​ന്റ് ​കു​റ​വാ​യ​തി​നാ​ൽ​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ 3,05,030​ ​‌​‌​ ​ട​ൺ​ ​അ​രി​ ​വി​ത​ര​ണം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​നാ​യി​ 507.17​ ​കോ​‌​ടി​ ​രൂ​പ​ ​സം​സ്ഥാ​നം​ ​ചെ​ല​വാ​ക്കി.​ ​ഇ​തി​ൽ​ 2,37,689​ ​‌​ട​ൺ​ ​അ​രി​ ​സ്പെ​ഷ്യ​ൽ​ ​വി​ഹി​ത​മാ​ണ്.
റേ​ഷ​ൻ​ ​ക​‌​‌​‌​ട​ക​ളി​ലെ​ ​ഇ​ ​പോ​സ് ​മെ​ഷി​ൻ​ ​വ​ഴി​ ​മൈ​ക്രോ​ ​എ.​ടി.​എം​ ​സം​വി​ധാ​നം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​വി​വി​ധ​ ​ബാ​ങ്കു​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​ക​യാ​ണെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

Related posts

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തിൽ വൻ വീ​ഴ്ച

Aswathi Kottiyoor

96 ശതമാനം കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി

Aswathi Kottiyoor

കേരളം ഓണത്തിരക്കിലേക്ക്; മൂന്നാഴ്ച ലോക്ഡൗണില്ല

Aswathi Kottiyoor
WordPress Image Lightbox