24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓ​ണ ഇ​ള​വു​ക​ൾ ഗു​രു​ത​ര സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കും: കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘം
Kerala

ഓ​ണ ഇ​ള​വു​ക​ൾ ഗു​രു​ത​ര സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കും: കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘം

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ കേ​ര​ള​ത്തി​ൽ ഗു​രു​ത​ര സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘം. ടൂ​റി​സം മേ​ഖ​ല തു​റ​ന്നു​കൊ​ടു​ത്ത​തും ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ളും ദോ​ഷ​മാ​കു​മെ​ന്നാ​ണ് കേ​ര​ള​ത്തി​ലെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഈ ​മാ​സം ഒ​ന്നു മു​ത​ൽ 20 വ​രെ സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 4.6 ല​ക്ഷം കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും കേ​ന്ദ്ര ടീ​മി​ന് നേ​തൃ​ത്വം ന​ൽ​കി​യ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ (എ​ൻ​സി​ഡി​സി) ഡോ. ​സു​ജീ​ത് സിം​ഗ് പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളാ​ണ് കേ​ന്ദ്ര സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്.

കേ​ര​ള​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലും രോ​ഗം ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​താ​ണെ​ന്നും ഡോ. ​സു​ജി​ത് സിം​ഗ് പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്രം ഒ​രു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ 14,974 പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​പ്പോ​ൾ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​രി​ൽ 5,042 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു.

എ​ട്ട് ജി​ല്ല​ക​ളി​ലും കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത് വ​ർ​ധി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഡെ​ൽ​റ്റ വ​ക​ഭേ​ദ​മാ​ണെ​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണം ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര സം​ഘം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ഗ​ര​ഗ്രാ​മ അ​ന്ത​രം ഇ​ല്ലാ​ത്ത​താ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ 55 ശ​ത​മാ​നം പേ​ർ​ക്കെ​ങ്കി​ലും വൈ​റ​സ് ബാ​ധ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തും കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രാ​ൻ ഇ​ട​യാ​ക്കു​ന്ന ക​ണ​ക്കാ​ണ്.

കേ​ര​ള​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​യാ​ൽ മ​ര​ണ​സം​ഖ്യ​യും കു​തി​ച്ചു​യ​ർ​ന്നേ​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ൺ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സം​ഘം റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

Related posts

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: ജാ​ഗ്രത നിർദേശങ്ങൾ

Aswathi Kottiyoor

ക്ഷീരമേഖലയിലെ മുന്നേറ്റത്തിന്‌ ഇന്റർനെറ്റ്‌ ഓഫ്‌ തിങ്‌സും ; ഐഒടി ഉച്ചകോടിക്ക്‌ തുടക്കം

Aswathi Kottiyoor

*ചായക്കട വരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു; തനിച്ചായി മോഹന.*

Aswathi Kottiyoor
WordPress Image Lightbox