21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം: മുഖ്യമന്ത്രി
Kerala

ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം: മുഖ്യമന്ത്രി

ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺസ്യൂമർഫെഡിന്റെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം പോലെ എല്ലാവരും ആഘോഷിക്കുന്ന ഉത്‌സവം കഴിയുമ്പോഴേക്കും വല്ലാതെ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ വലിയ ശ്രദ്ധ വേണം. കൺസ്യൂമർഫെഡും സപ്‌ളൈകോയും ഹോർട്ടികോർപുമൊക്കെ ഒരുക്കിയിട്ടുള്ള ഓണവിപണികളിലും ശാരീരികാകലം പാലിച്ചു വേണം ജനങ്ങൾ സാധനങ്ങൾ വാങ്ങേണ്ടത്.
ആൾക്കൂട്ടം ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം വന്നിട്ടുണ്ട്. വിവേകമുള്ള സമൂഹം എന്ന നിലയിൽ നമ്മൾ അത് പൂർണമായി അംഗീകരിച്ച് നടപ്പാക്കണം. കോവിഡ് പ്രതിരോധത്തിൽ കേരളമാണ് രാജ്യത്ത് മുന്നിലുള്ളത്. ഇവിടെ രോഗം വരാത്തവരായി 50 ശതമാനം ആളുകളുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും 80 ശതമാനം പേർ രോഗം വന്നവരാണ്. ഇവിടെ കൂടുതൽ കരുതൽ സ്വീകരിച്ചതുകാരണമാണ് രോഗവ്യാപനം തടയാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നല്ല തോതിൽ ആളുകൾ ഒറ്റ ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. കേരളത്തിലെ മുതിർന്ന പൗരൻമാർ മുഴുവൻ ആഗസ്റ്റ് 15ന് മുമ്പ് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Related posts

ഇ-​പോ​സ് മെ​ഷീ​ൻ ത​ക​രാ​ർ: റേ​ഷ​ൻ വി​ത​ര​ണം ശ​നി​യാ​ഴ്ച​വ​രെ നീ​ട്ടി

Aswathi Kottiyoor

ജനങ്ങളുമായി കാര്യങ്ങൾ പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor

തില്ലങ്കേരിയിലെ വീട്ടിൽ സൂക്ഷിച്ച 1175 പാക്കറ്റ് പാൻ മസാല പോലീസ് പിടികൂടി –

Aswathi Kottiyoor
WordPress Image Lightbox