24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ; പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
Kerala

മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ; പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ബെവ്കോ. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്സിന്‍ സ്വീകരിച്ച രേഖയോ കൈയില്‍ കരുതണം. ഇന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ബീവറേജസ് ഔട്ലെറ്റിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് വര്‍ദ്ധിക്കുന്നതിനെതിരെ കോടതി ഇന്നലെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പച്ചക്കറി, പലവഞ്ജനകടകളില്‍ അടക്കം നിയന്ത്രണം ഉണ്ടായിട്ടും അതൊന്നും ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് ബാധകമാവാത്തത് എന്താണെന്ന് കോടതി ചോദിച്ചു. പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്നത് പോലെയുള്ള ഇരുട്ട് നിറഞ്ഞ ഇടങ്ങളാണോ നിങ്ങള്‍ മദ്യ വില്‍പ്പനയ്ക്ക് കണ്ടു വെച്ച സ്ഥലങ്ങള്‍ എന്ന് ചിത്രം ഉയര്‍ത്തി കോടതി വിമര്‍ശിച്ചു. ഇത്തരം ആള്‍ക്കൂട്ടം അനുവദനീയമല്ലെന്നും കോടതി പറഞ്ഞു.വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന്‌ കോടതിക്ക് മറുപടി നല്‍കും.

Related posts

സഹകരണ പുനരുദ്ധാരണനിധി 
ഇന്ത്യക്ക്‌ മാതൃക ; പ്രതിസന്ധിയിലാകുന്ന സംഘങ്ങൾക്ക് 
സാമ്പത്തിക പാക്കേജ്‌

Aswathi Kottiyoor

മറവന്‍തുരുത്തില്‍ കയാക്കിങ് ചെയ്യാം; മൂവാറ്റുപുഴയാറിലൂടെ 3.5 കിലോമീറ്റര്‍.

Aswathi Kottiyoor

കൂത്തുപറമ്പ് സ്പെഷൽ സബ്ജയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox