22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇ​രി​ട്ടി​യി​ൽ 18 മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം
Iritty

ഇ​രി​ട്ടി​യി​ൽ 18 മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ 18 മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭാ, പോ​ലീ​സ്‌, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്‌, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി യോ​ഗം തീ​രു​മാ​നി​ച്ചു. പ​യ​ഞ്ചേ​രി​മു​ക്കി​ൽ മ​ട്ട​ന്നൂ​ർ റോ​ഡ്‌, പേ​രാ​വൂ​ർ റോ​ഡ്‌ ബ​സ്‌ സ്‌​റ്റോ​പ്പു​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ച്‌ അ​പ​ക​ട ‌ര​ഹി​ത​മാ​ക്കും. ടൗ​ണി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ സ്ഥി​രം പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കും. നാ​യ​നാ​ർ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം, പ​ഴ​യ പാ​ല​ത്തെ ന​ഗ​സ​ര​ഭാ റോ​ഡ്‌ പാ​ർ​ശ്വ​ങ്ങ​ളും മാ​ർ​ക്ക​റ്റി​ന്‌ നീ​ക്കി​വ​ച്ച സ്ഥ​ല​വും സ്വ​കാ​ര്യ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്കും.
നി​ല​വി​ലു​ള്ള പേ ​പാ​ർ​ക്കിം​ഗ് കേ​ന്ദ്രം ന​വീ​ക​രി​ച്ച്‌ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. നേ​ര​മ്പോ​ക്ക്‌ റോ​ഡി​നി​രു​വശ​ത്തേ​യും പാ​ർ​ക്കിം​ഗ് ത​ട​യും. താ​ലൂ​ക്കാ​ശു​പ​ത്രി, ഫ​യ​ർ സ്‌​റ്റേ​ഷ​ൻ റോ​ഡാ​യ​തി​നാ​ലാ​ണി​ത്‌. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും ബ​സ്‌ സ്‌​റ്റോ​പ്പു​ക​ളും പോ​ലീ​സ്‌, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്‌, ന​ഗ​ര​സ​ഭാ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തും. ടൗ​ണി​ൽ ട്രാ​ഫി​ക്‌ സൂ​ച​ക ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. ന​ഗ​ര​സ​ഭാ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ ചു​മ​ത​ല ന​ൽ​കും. കെ​എ​സ്‌​ടി​പി റോ​ഡ്‌ ന​വീ​ക​ര​ണ ഭാ​ഗ​മാ​യി ടൗ​ണി​ൽ ന​ട​ത്തേ​ണ്ടു​ന്ന സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ൾ, അ​ഴു​ക്ക്‌ ചാ​ൽ സ്ലാ​ബി​ട​ൽ, കൈ​വ​രി​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കാ​നും സം​യു​ക്‌​ത യോ​ഗം തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . വൈ​സ്‌ ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്‌​മാ​ൻ, കൗ​ൺ​സി​ല​ർ അ​ബ്‌​ദു​ൾ​റ​ഷീ​ദ്‌, ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ബി​നോ​യ്‌, എ​സ്‌​ഐ ദി​നേ​ശ​ൻ കൊ​തേ​രി, എം​വി​ഐ ശ്രീ​ജേ​ഷ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Related posts

മാക്കൂട്ടത്ത് കടുത്ത നിയന്ത്രണം തുടരുന്നു – ചെക്ക്‌പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്

Aswathi Kottiyoor

കേരള കോൺഗ്രസ് (എം)ന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു

Aswathi Kottiyoor

ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox