24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സപ്ളൈകോ ഓണകിറ്റ് വിതരണം പ്രതിസന്ധിയില്‍
Kerala

സപ്ളൈകോ ഓണകിറ്റ് വിതരണം പ്രതിസന്ധിയില്‍

റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍. മുന്‍ഗണനാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കു പോലും പൂര്‍ണമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെവരെ എട്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.

39 ലക്ഷത്തിലേറെ വരുന്ന മുന്‍ഗണനാ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഈ മാസം ഏഴിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് വിതരണം ചെയ്യാനായത്. പിഎച്ച്‌എച്ച്‌ വിഭാഗത്തിലെ മൂന്ന് ലക്ഷത്തിലധികം കാര്‍ഡുകള്‍ക്ക് ഉള്‍പ്പെടെ ആകെ എട്ട് ലക്ഷം പേര്‍ക്കാണ് ഇന്നലെവരെ കിറ്റ് നല്‍കിയത്. ആദ്യദിവസത്തെ വിതരണം മുന്‍ഗണനാ കാര്‍ഡുകള്‍ക്കാണ് എന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ഗണന ഇതര വിഭാഗത്തിലെ 19,942 കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കിയിട്ടുണ്ട്. നീല കാര്‍‍ഡ് ഉടമകളായ 12,275 പേരും വെള്ള കാര്‍ഡുള്ള 7667 പേരുമാണ് ഇങ്ങനെ കിറ്റ് വാങ്ങിയത്.

ഈ മാസം 18 ന് മുന്‍പ് കിറ്റ് വിതരണം പൂര്‍ണമായും പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇനി ശേഷിക്കുന്ന എട്ട് ദിവസം കൊണ്ട് കിറ്റ് വിതരണം പകുതിപോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. കിറ്റ് വാങ്ങാനെത്തുന്നവര്‍ റേഷന്‍ കടകളില്‍ എത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് തിരുവനന്തപുരത്തെ റേഷന്‍ വ്യാപാരി സജിത്ത് പറഞ്ഞു.

ഒരു ദിവസം അഞ്ച് ലക്ഷം കിറ്റ് തയ്യാറാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും പകുതി പോലും പാക്ക് ചെയ്യാനാകാത്ത സ്ഥിതിയാണ്. കശുവണ്ടി പരിപ്പ്, ഏലയ്ക്ക എന്നിവയുടെ ലഭ്യതക്കുറവും സമയബന്ധിതമായി കിറ്റ് തയ്യാറാക്കുന്നതിന് തടസമായിട്ടുണ്ട്. 90.67 ലക്ഷം കാര്‍ഡ് ഉടമകളില്‍ എല്ലാവര്‍ക്കും കിറ്റ് ലഭിക്കും. മുന്‍കാലങ്ങളിലെ കണക്ക് പ്രകാരം 80 ലക്ഷത്തോളം പേര്‍ക്കാണ് കിറ്റ് വിതരണം ചെയ്യേണ്ടത്.

ജൂലൈ 31നാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണ കിറ്റുകളുടെ വിതരണം ആരംഭിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലാണ് നിര്‍വഹിച്ചത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുക.

ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റില്‍ ഉണ്ടാവുക.

കുട്ടികള്‍ക്കായി ക്രീം ബിസ്കറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. 16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ കീഴിലുള്ള വിവിധ കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ തയ്യാറാക്കിയ ശര്‍ക്കരവരട്ടിയും ചിപ്‌സും സപ്ലൈകോയ്ക്ക് നല്‍കിയിരുന്നു.

Related posts

ഹോസ്‌റ്റലിലെ സമയനിയന്ത്രണം ; സർക്കാർ ഉത്തരവ്‌ നടപ്പാക്കാൻ കോടതി നിർദേശം

Aswathi Kottiyoor

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍; ബാലാവകാശ കമ്മീഷന് ഓണ്‍ലൈനായി പരാതി നല്‍കാം

Aswathi Kottiyoor

ഓ​ണ്‍​ലൈ​ൻ പ​ഠ​നം: കു​ട്ടി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox