അത്‌ലറ്റിക്‌സില്‍ ആദ്യമായി ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് ആദരവുമായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ).
എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് രാജ്യമെമ്പാടും ചോപ്രയോടുള്ള ആദര സൂചകമായി ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആസൂത്രണ സമിതി ചെയര്‍മാന്‍ ലളിത് ഭാനോട്ട് അറിയിച്ചു. ചോപ്ര ടോക്യോയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ ദിവസമാണ് ഓഗസ്റ്റ് ഏഴ്.
ജാവലിന്‍ ത്രോ കൂടുതല്‍ പ്രചരിപ്പിക്കാന്‍ കൂടിയാണ് ഈ തീരുമാനമെന്നും ലളിത് ഭാനോട്ട് വ്യക്തമാക്കി. ഡല്‍ഹിയില്‍ നീരജ് ചോപ്രയ്ക്ക് വേണ്ടി സംഘടിപ്പിച്ച അനുമോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.