25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • വിവാഹമോചനം നേടിയ സ്ത്രീകൾക്ക് വിധവാ പെൻഷന് അർഹതയില്ല: മന്ത്രി.
Kerala

വിവാഹമോചനം നേടിയ സ്ത്രീകൾക്ക് വിധവാ പെൻഷന് അർഹതയില്ല: മന്ത്രി.

നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകളെ വിധവകളായി കണക്കാക്കാനാകില്ലെന്നും അതിനാൽ അവർ വിധവാ പേൻഷന് അർഹരല്ലെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
എന്നാൽ ഭർത്താവ് ഉപേക്ഷിച്ച് 7 വർഷം കഴിഞ്ഞവർക്ക് പെൻഷന് അർഹതയുണ്ട്. 60 വയസ്സു കഴിഞ്ഞ എല്ലാവർക്കും സർക്കാർ പെൻഷൻ നൽകുന്നുണ്ട്. അപ്പോൾ നിയമപരമായി വിവാഹമോചനം നേടിയവർക്കും പെൻഷൻ ലഭിക്കുമെന്ന് എ.പി.അനിൽകുമാറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.

ഹോംഗാർഡുകളുടെ യൂണിഫോം അലവൻസ് 1000 രൂപയിൽ നിന്ന് 1500 രൂപയാക്കി വർധിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവിറക്കിയതായി ഇ.ചന്ദ്രശേഖരന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോം ഗാർഡുകളുടെ വേതനം കാലോചിതമായി വർധിപ്പിക്കുന്നുണ്ട്.

ദിവസേന 780 രൂപ വീതം പ്രതിമാസ പരമാവധി 21,840 രൂപയാണ് ഇപ്പോൾ നൽകുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ അപകട മരണങ്ങൾ സംഭവിക്കാനുള്ള സാധ്യത പരിഗണിച്ച് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നേരിട്ടു നടത്തുന്ന ഗ്രൂപ്പ് പഴ്‌സനൽ ആക്‌സിഡന്റ് പോളിസി സ്‌കീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ ജനുവരിയിൽ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

എ​ന്‍​ക്യു​എ​എ​സ്: കേ​ര​ള​ത്തി​ന് ര​ണ്ട് ദേ​ശീ​യ അ​വാ​ര്‍​ഡ്

Aswathi Kottiyoor

അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധം; ര​ണ്ട് മ​ര​ണം, 2642 പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

Aswathi Kottiyoor

ജാവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവം; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox