രാജ്യത്ത് വയോജനങ്ങളുടെ ശതമാനം ഏറ്റവും കൂടുതൽ കേരളത്തിൽ. 21 സംസ്ഥാനങ്ങളിലായി നടത്തിയ പഠനം സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതി നിർവഹണ മന്ത്രാലയ (എം.ഒ.എസ്.പി.) മാണ് പ്രസിദ്ധീകരിച്ചത്. 16.5 ശതമാനം പേരാണ് ഈ വിഭാഗത്തിൽ കേരളത്തിലുള്ളത്.
2031-ഓടെ രാജ്യത്തെ വയോജനങ്ങളുടെ എണ്ണം 41 ശതമാനമുയർന്ന് 19.4 കോടിയാകും. ഇത് പത്തുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെക്കാൾ കൂടുതലായിരിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ ജീവിത ദൈർഘ്യമുള്ളതും കേരളത്തിലാണ്.
കേരളത്തിൽ ഉറ്റവരെ ആശ്രയിച്ച് ജീവിക്കുന്നവർ 26.1 ശതമാനമാണ്. 2011-ൽ ഇത് 19.6 ആയിരുന്നു.
സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് ഇതിൽ. 2031-ഓടെ ഇത് 34.3 ശതമാനമായി ഉയരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വയോജനങ്ങളുടെ വിദ്യഭ്യാസ-സാമൂഹിക രീതികൾ മെച്ചപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് വയോജനങ്ങളുടെ തോത് ഉയരുന്നത് സാമ്പത്തികമായ മെച്ചപ്പട്ട അവസ്ഥയും മികച്ച ചികിത്സാ ലഭ്യതയുംകൊണ്ടുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ജീവിതദെെർഘ്യം (കേരളം)
പുരുഷൻമാർ-72.5
സ്ത്രീകൾ- 77.9
വയോജനങ്ങൾ(ശതമാനത്തിൽ)
കേരളം (ഒന്നാമത്)- 16.5
തമിഴ്നാട്- 13.6
ഹിമാചൽപ്രദേശ്-13.1
ബിഹാർ(ഏറ്റവും കുറവ്)- 7.7