24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നുമുതൽ പ്രവേശനം*
Kerala

*വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നുമുതൽ പ്രവേശനം*

സംസ്ഥാനത്ത്ബീച്ച്‌ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും. കർശന കോവിഡ്‌ മാനദണ്ഡം പാലിച്ചാകും പ്രവർത്തനം. ബീച്ചിൽ പോകുന്നവരും മാനദണ്ഡം കർശനമായി പാലിക്കണം. ഒരു ഡോസ്‌ എങ്കിലും വാക്‌സിനെടുത്തവർക്ക്‌ ഹോട്ടലിലും റിസോർട്ടിലും താമസിക്കാം. ജീവനക്കാർ വാക്‌സിനെടുത്തവരാകണം. ഇതിന്റെ വിവരവും അനുവദനീയമായവരുടെ എണ്ണവും ഹോട്ടലിലും റിസോർട്ടിലും പ്രദർശിപ്പിക്കണം. കണ്ടെയ്ൻമെന്റ് സോണിലും ഈ മാനദണ്ഡം പാലിച്ച്‌ പ്രവർത്തിക്കാം.

വിദ്യാർഥികൾക്ക്‌ 
വാക്‌സിൻ
കോളേജ്‌ വിദ്യാർഥികൾക്ക്‌ വാക്സിൻ നൽകിത്തുടങ്ങി. വിദ്യാർഥികൾ കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം https://covid19.kerala. gov.in/vaccine/ എന്ന സൈറ്റിൽ സ്റ്റുഡന്റ്‌സ് ഓപ്ഷൻ തെരഞ്ഞെടുത്ത്‌ കോളേജ്‌ തിരിച്ചറിയൽ കാർഡ് അപ്‌ലോഡ് ചെയ്യണം. അപ്രൂവാകുമ്പോൾ സ്ഥലവും സമയവും അറിയിക്കും. കോവിൻ സൈറ്റിൽനിന്ന് ലഭിക്കുന്ന പന്ത്രണ്ടക്ക റഫറൻസ്‌ ഐഡി രണ്ടാമത്തെ സൈറ്റിലും കൊടുക്കണം. വിദ്യാർഥികൾക്ക്‌ വാക്‌സിൻ നൽകി കോളേജ്‌ തുറക്കുമെന്ന്‌ മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.

Related posts

അഗസ്ത്യാർകൂടം ട്രക്കിങ് ബുക്കിങ് തുടങ്ങുന്നു; എങ്ങനെ ചെയ്യാം? ആർക്കൊക്കെ പോകാം? വിവരങ്ങളിതാ.

Aswathi Kottiyoor

ആറളം ഫാം നാലാം ബ്ലോക്കിൽ കടുവ പശുവിനെ കടിച്ചു കൊന്നു.

Aswathi Kottiyoor

വസ്ത്രധാരണത്തിൽ മാറ്റം വേണം; ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി വനിതാ ജുഡീഷ്യൽ ഓഫീസർമാർ

Aswathi Kottiyoor
WordPress Image Lightbox