24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി
Peravoor

പേരാവൂർ താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി

പേരാവൂർ : 52 കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്ന പേരാവൂർ താലൂക്കാസൂത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി.പഴയ ഒ.പി കെട്ടിടമാണ് നിലവിൽ പൊളിച്ചുമാറ്റുന്നത് . ഫാർമസിയും ഓഫീസും പ്രവർത്തിച്ച കെട്ടിടം സ്ത്രീകളുടെ വാർഡ് ,എക്സ്റെ വിഭാഗം ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് എന്നിവയും ഒന്നാം ഘട്ടത്തിൽ പൊളിച്ചു മാറ്റും .അഞ്ചുനില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുക.ഒ.പി , ഐ.പി , അത്യാഹിത വിഭാഗം , ഫാർമസി , സ്നേക്ക് ബൈറ്റ് യൂണിറ്റ് ,ബ്ലഡ് സ്റ്റോറേജ് , ലേബർ റൂം , ട്രോമാകെയർ ഫിസിയോ തെറാപ്പി , ദന്താസ്പത്രി , മോർച്ചറി എന്നീ വിഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക .കിഫ്ബി ഫണ്ടിന് പുറമെ , ദേശീയ ആരോഗ്യ ദൗത്യം ലക്ഷ്യ പദ്ധതിയുൾപ്പെടുത്തിയുള്ള വികസനപ്രവർത്തനങ്ങളും പേരാവൂർ താലൂക്കാസ്പത്രിക്ക് അനുവദിച്ചിട്ടുണ്ട് .2022 അവസാനത്തോടെ ആദ്യഘട്ട ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ

Related posts

മണത്തണയിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പ്….

Aswathi Kottiyoor

തെറ്റുവഴി വേക്കളത്ത കോട്ടായി ഗണേശൻ ഇരിട്ടി പുഴയിൽ വീണ് മരിച്ചു

Aswathi Kottiyoor

ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം; രണ്ടാം ഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox