സ്‌കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടുള്ള സമഗ്രശിക്ഷാപദ്ധതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച് 2025-26 വരെ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. പ്രീപ്രൈമറി മുതല്‍ സീനിയര്‍ സെക്കന്‍ഡറി വരെയുള്ള 11.6 ലക്ഷം സ്‌കൂളുകള്‍, 15.6 കോടി വിദ്യാര്‍ഥികള്‍, 57 ലക്ഷം അധ്യാപകര്‍ എന്നിവര്‍ ഇതിന്റെ ഭാഗമാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കായി ഒട്ടേറെ പുതിയകാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം.
പ്രീപ്രൈമറി
*അങ്കണവാടി ജീവനക്കാരെ പരിശീലിപ്പിക്കാന്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കല്‍. ഇ.സി.സി.ഇ. അധ്യാപകര്‍ക്ക് സര്‍വീസ് കാലത്തിനിടെ പരിശീലനം.
*പഠനസാമഗ്രികള്‍ക്ക് ഒരു കുട്ടിക്ക് 500 രൂപ നിരക്കില്‍ സഹായം. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീപ്രൈമറി വിഭാഗങ്ങളില്‍ നാടന്‍ കളിപ്പാട്ടങ്ങള്‍, കളികള്‍, കളി അധിഷ്ഠിത പഠനം.
*ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളുകളിലെ പ്രീപ്രൈമറി വിഭാഗത്തിന് സഹായം.
നിപുണ്‍ ഭാരത്
* ‘നാഷണല്‍ മിഷന്‍ ഓണ്‍ ഫൗണ്ടേഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസി’ പ്രകാരം കുട്ടികളില്‍ വായന, എഴുത്ത്, അക്കങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം ഉണ്ടാക്കും.
*ഒരു വിദ്യാര്‍ഥിക്ക് വര്‍ഷത്തില്‍ 500 രൂപയും അധ്യാപകന് മാന്വലിനായി 150 രൂപയും. ജില്ലയ്ക്ക് 10 മുതല്‍ 20 ലക്ഷം രൂപവരെ സഹായം.
*പ്രീപ്രൈമറി, പ്രൈമറി അധ്യാപകര്‍ക്ക് ഫൗണ്ടേഷണല്‍ ലിറ്ററസിയില്‍ പരിശീലനം.
എലിമെന്ററി തലം
*കുട്ടികളുടെ അവകാശസംരക്ഷണത്തിന് എലിമെന്ററി സ്‌കൂളുകള്‍ക്ക് സഹായധനം.
* ‘ചൈല്‍ഡ് ട്രാക്കിങ്ങിന്’ പ്രത്യേക സഹായം.
സെക്കന്‍ഡറി തലം
*പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും.
*വര്‍ഷത്തില്‍ 6000 രൂപ നിരിക്കല്‍ ഗതാഗത സൗകര്യം സെക്കന്‍ഡറി തലത്തിലും.
*16-നും 19-നുമിടയിലുള്ള പട്ടികജാതിവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കാന്‍ 2000 രൂപയുടെ സഹായം.
ഗുണനിലവാരം ഉറപ്പാക്കല്‍
*എല്ലാവശങ്ങളും ഉള്‍ക്കൊള്ളുന്ന ഹോളിസ്റ്റിക്ക് പ്രോഗ്രസ് കാര്‍ഡ്.
*ഖേലോ ഇന്ത്യയില്‍ രണ്ടു മെഡലുകള്‍ ലഭിച്ച സ്‌കൂളുകള്‍ക്ക് 25,000 രൂപയുടെ സ്‌പോര്‍ട്‌സ് ഗ്രാന്റ്.
*പ്രാദേശിക കരകൗശല വിദഗ്ധരോടൊപ്പം ചേര്‍ന്നുള്ള ഇന്റേണ്‍ഷിപ്പ്.
*അസൈസ്‌മെന്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
*പുതിയ എസ്.സി.ഇ.ആര്‍.ടി.കള്‍ സ്ഥാപിക്കും.
*പ്രീപ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള അധ്യാപകര്‍ക്ക് പരിശീലനം.
തുല്യത ഉറപ്പാക്കല്‍
*എല്ലാ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളും 12-ാം ക്ലാസുവരെ ഉയര്‍ത്തും.
*പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലുകള്‍ക്ക് വര്‍ഷം 40 ലക്ഷം രൂപയുടെ ഗ്രാന്റ്.
*ഹോസ്റ്റലുകളില്‍ സാനിറ്ററി പാഡുകളും മാലിന്യസംസ്‌കരണ സംവിധാനവും ഉറപ്പാക്കും.
*പെണ്‍കുട്ടികള്‍ക്ക് മൂന്നുമാസത്തെ സ്വയം രക്ഷാപരിശീലനം. ഇതിനുള്ള പ്രതിമാസ തുക 3000 രൂപയില്‍നിന്ന് 5000 രൂപയാക്കി.
*പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാസം 200 രൂപ നിരക്കില്‍ 10 മാസം സഹായം.
*പ്രത്യേക പരിഗണന വേണ്ടവരെ കണ്ടെത്താന്‍ വാര്‍ഷിക ക്യാമ്പ്. ഇതിനായി 10,000 രൂപ.
തൊഴില്‍ വിദ്യാഭ്യാസം
*തൊഴില്‍ വിദ്യാഭ്യാസത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സഹായം.
* ‘ക്ലാസ് റൂം കം വര്‍ക് ഷോപ്പ്’ ഉണ്ടാക്കാന്‍ വ്യവസ്ഥ.
ഡിജിറ്റല്‍
*ഐ.സി.ടി. ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ എന്നിവയ്ക്ക് സഹായം.
*സ്‌കൂളുകള്‍ക്ക് സോഷ്യല്‍ ഓഡിറ്റ്.
*ഭാഷാ അധ്യാപകരെ നിയമിക്കാന്‍ വ്യവസ്ഥ.