25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹോട്ടൽ താമസത്തിന് ‘ബയോ ബബ്ൾ’ മാതൃക.
Kerala

ഹോട്ടൽ താമസത്തിന് ‘ബയോ ബബ്ൾ’ മാതൃക.

പുതിയ കോവിഡ് വ്യവസ്ഥകൾ പ്രകാരം ഹോട്ടലുകളിലും റിസോർട്ടുകളിലും ‘ബയോ ബബ്ൾ’ മാതൃകയിൽ താമസസൗകര്യം അനുവദിക്കാം. രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കൂടിച്ചേരൽ അനുവദിക്കുന്ന രീതിയാണിത്. ഒരു ഡോസ് കോവിഡ് വാക്സീനെങ്കിലും എടുക്കുകയും ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. പുറത്തുനിന്ന് മറ്റാർക്കും പ്രവേശനമില്ല. കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നതും ബയോ ബബ്ൾ രീതിയിലാണ്.

കടകളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. കുട്ടികളെയും കടകളിൽ കൊണ്ടുപോകാം. ജീവനക്കാരുടെ കോവിഡ് വാക്സിനേഷൻ നിലയും ഒരേ സമയം പ്രവേശിപ്പിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണവും പ്രദർശിപ്പിക്കണം. കടയ്ക്കുള്ളിലും പുറത്തും തിരക്ക് ഒഴിവാക്കുന്നതിന്റെ ഉത്തരവാദി‍ത്തം കടയുടമയ്ക്കാണ്. അധികൃതർ പരിശോധന നടത്തും. കടയ്ക്കുള്ളിലും പുറത്തും ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസ്–തദ്ദേശ വകുപ്പുകൾ വ്യാപാര സംഘടനകളുടെ യോഗം വിളിക്കണം. ഇതിനായി കടകൾ അവശ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ഹോം ഡെലിവറി / ഓൺലൈൻ ഡെലിവറി പ്രോത്സാ‍ഹിപ്പിക്കണം.

മറ്റു വ്യവസ്ഥകൾ:

∙ വാക്സീൻ കുത്തി‍വയ്പ്, പരിശോധന, അടിയന്തര ചികിത്സ, മരുന്നു വാങ്ങൽ, അടുത്ത ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ വിവാഹം, ദീർഘദൂര ബസ് / വിമാന / ട്രെയിൻ / കപ്പൽ യാത്ര എന്നീ സന്ദർഭങ്ങളിൽ നിബന്ധനകളില്ലാതെ പുറത്തിറങ്ങാം.

∙ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുഗതാ‍ഗതമാകാം.

∙ മത്സരപരീക്ഷകൾ, റിക്രൂ‍ട്മെന്റ്, സ്പോർട്സ് ട്രയൽ, സർവകലാശാലാ പരീക്ഷകൾ എന്നിവ നടത്താം.

∙ പൊതുപരിപാടികളും സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ കൂട്ടായ്മകളും അനുവദിക്കില്ല.

∙ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നു പുറത്തേക്കും തിരിച്ചുമുള്ള യാത്ര അടിയന്തര സന്ദർഭങ്ങളി‍ലൊഴികെ അനുവദിക്കില്ല. ജില്ലാ ദുരന്ത നിവാരണ അതോറി‍റ്റികളാകും കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുക.

∙ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ കലക്ടർമാർ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയോഗിക്കണം. സമ്പർക്ക പട്ടികയിലു‍ള്ളവരെ കണ്ടെത്താനും നിരീക്ഷിക്കാനും (ഹോം ക്വാറന്റീൻ ഉൾപ്പെടെ) വാർഡ് തലത്തിൽ റാപ്പിഡ് ‍റെസ്പോൺസ് ടീമുകളെ നിയോഗിക്കും.

വിശദവിവരങ്ങൾക്ക്

ദിശ ഹെൽപ്‌ലൈൻ: 1056, 104

ബാങ്കുകളിൽ ഇന്നുമുതൽ പുതിയ വ്യവസ്ഥ

ഇന്നു മുതൽ ഒരു ഡോസ്‌ വാക്സീനെങ്കിലും എടുത്തവർക്കോ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കോ ഒരു മാസത്തെ ഇടവേളയിൽ കോവിഡ്‌ വന്നുപോയവർക്കോ മാത്രമേ ബാങ്കുകളിൽ പ്രവേശനമുള്ളൂ. നിർദേശങ്ങൾ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി പുറത്തിറക്കി. ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങളും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പ്രദർശിപ്പിക്കണം.

Related posts

ഗ്രാമവണ്ടി സർവീസ് ഏപ്രിൽ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി

Aswathi Kottiyoor

ഗുരുവായൂർ പാൽപ്പായസം ഇനി ഭീമൻവാർപ്പുകളിൽ

Aswathi Kottiyoor

റോഡ് ക്യാമറ: കെൽട്രോണിന്റെ ചുമതല 10 വർഷമാക്കും

Aswathi Kottiyoor
WordPress Image Lightbox