യാത്രക്കാര്‍ക്കു വായിക്കാന്‍ കഴിയുന്ന തരത്തിലുള്ള ടിക്കറ്റുകള്‍ നല്‍കണമെന്നു കെഎസ്ആര്‍ടിസിയോടു ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ വന്ന യാത്രക്കാരനു പണം തിരിച്ചു നല്‍കാനും കമ്മീഷന് ഉത്തരവിട്ടു.
ആലുവ സ്വദേശി അഡ്വ. റസല്‍ ജോയി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കു വരുന്നതിനായി മള്‍ട്ടി ആക്സില്‍ വോള്‍വോ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെന്നായിരുന്നു പരാതി. എന്നാല്‍, കൃത്യസമയത്താണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതാണെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. ഈ വാദം തള്ളിയ കമ്മീഷൻ, യാത്രാക്കൂലിയായി കെഎസ്ആര്‍ടിസി ഈടാക്കിയ 931 രൂപ 30 ദിവസത്തിനകം യാത്രക്കാരന് തിരിച്ചുനല്‍കാൻ ഉത്തരവിടുകയായിരുന്നു.