തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ 20.22 ലക്ഷം തൊഴിലാളികൾ സജീവമായി ജോലിചെയ്യുന്നതായി കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ടു തോമസ് ചാഴികാടൻ എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
2021 ജൂലൈ 30 വരെ കേരളത്തിൽ മൊത്തം രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം 61,43,021ഉം സജീവ ജോബ് കാർഡുകൾ 20,22,033ഉം ആണെന്നും മന്ത്രി അറിയിച്ചു.