24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വയനാട്ടില്‍ മാവോവാദി സംഘമെത്തിയ സംഭവം: കണ്ണൂരില്‍ കനത്ത ജാഗ്രത
Kerala

വയനാട്ടില്‍ മാവോവാദി സംഘമെത്തിയ സംഭവം: കണ്ണൂരില്‍ കനത്ത ജാഗ്രത

വ​യ​നാ​ട് ജി​ല്ല​യി​ലെ തൊ​ണ്ട​ര്‍​നാ​ട് പെ​രി​ഞ്ചേ​രി​മ​ല കോ​ള​നി​യി​ല്‍ നാ​ലം​ഗ മാ​വോ​വാ​ദി സം​ഘം എ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ണ്ണൂ​രി​െന്‍റ അ​തി​ര്‍​ത്തി​ക​ളി​ല്‍ പൊ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത​യി​ല്‍. ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​ട്ട്‌ മ​ണി​യോ​ടെ​യാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ ര​ണ്ട്‌ പു​രു​ഷ​ന്മാ​രും ര​ണ്ട്‌ സ്ത്രീ​ക​ളും ഇ​വി​ടെ എ​ത്തി​യ​ത്.കോ​ള​നി​യി​ലെ മൂ​ന്ന്‌ വീ​ടു​ക​ളി​ലെ​ത്തി​യ സം​ഘം മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​ത​ശേ​ഷം പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ല്‍ പോ​സ്​​റ്റ​റു​ക​ള്‍ പ​തി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ കൊ​ട്ടി​യൂ​ര്‍, വ​യ​നാ​ട് അ​തി​ര്‍​ത്തി വ​ന​പ്ര​ദേ​ശ​ങ്ങ​ള്‍, പ്ര​ധാ​ന പാ​ത​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും, മാ​വോ​വാ​ദി സം​ഘം എ​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ക്ക​ല്‍ പൊ​ലീ​സും വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​മ്ബ് മാ​വോ​വാ​ദി സം​ഘ​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പാ​ത​ക​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യും ഊ​ര്‍​ജി​ത​മാ​ക്കി.

മു​മ്ബ് മാ​വോ​വാ​ദി സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ള്ള ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​വും ആ​ന്‍​റി ന​ക്​​സ​ല്‍ സ്​​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണ​വം, കോ​ള​യാ​ട്, കേ​ള​കം, ആ​റ​ളം, കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ള​നി​ക​ളി​ലും ആ​റ​ളം ഫാം ​ഉ​ള്‍​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. മാ​വോ​വാ​ദി​ക​ള്‍ പ​തി​വാ​യി എ​ത്തി​യി​രു​ന്ന രാ​മ​ച്ചി, ചെ​ക്യാ​ട്, ആ​റ​ളം ഫാം, ​വി​യ​റ്റ്നാം പ്ര​ദേ​ശ​ങ്ങ​ളി​ലും മു​മ്ബ് പ​ല​ത​വ​ണ സാ​യു​ധ മാ​വോ​വാ​ദി സം​ഘ​ങ്ങ​ള്‍ പ്ര​ക​ട​നം ന​ട​ത്തി​യ കൊ​ട്ടി​യൂ​ര്‍ അ​മ്ബാ​യ​ത്തോ​ട്ടി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. മാ​വോ​വാ​ദി സം​ഘ​ത്തി​ല്‍​പെ​ട്ട ച​ന്ദ്രു, ജ​യ​ണ്ണ, സു​ന്ദ​രി, ല​ത എ​ന്നി​വ​രാ​ണ് പെ​രി​ഞ്ചേ​രി മ​ല​യി​ല്‍ എ​ത്തി​യ​ത്.

Related posts

ഡി.ജി.പിയുടെ ഓൺലൈൻ അദാലത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ

Aswathi Kottiyoor

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഈ ​മാ​സം 15 ന് ​പ്ര​ഖ്യാ​പി​ക്കും.

Aswathi Kottiyoor

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox