ഇരിട്ടി : പുതിയ ഇരിട്ടി തഹസിൽദാരായി സി.വി. പ്രകാശൻ ചുമതലയേറ്റു . ബക്കളം സ്വദേശിയായ ഇദ്ദേഹം കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടായിരുന്നു.
ഇതുവരെ ഇരിട്ടി തഹസിൽദാറായിരുന്ന ജോസ് കെ ഈപ്പന് മട്ടന്നൂർ എയർപോർട്ട് സ്പെഷ്യൽ തഹസിൽദാറായിട്ടാണ് സ്ഥലം മാറ്റം ലഭിച്ചത്. ഇദ്ദേഹത്തിന് ഇരിട്ടി താലൂക്ക് ഓഫീസ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പുതുതായി ചുമതലയേറ്റ തഹസിൽദാർ സി.വി. പ്രകാശൻ ജോസ് കെ ഈപ്പന് സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരം കൈമാറി. ഡെപ്യൂട്ടി തഹസിൽദാർ എ. വി. പത്മാവതി, ടി. വി. പവിത്രൻ, ഭൂരേഖ തഹസിൽദാർ ലേഖ, സുധീപൻ തുടങ്ങിയവർ സംസാരിച്ചു.