22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഹെൽമറ്റ്​ ധരിച്ചില്ലെങ്കിൽ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസുമായി പൊലീസ്
Kerala

ഹെൽമറ്റ്​ ധരിച്ചില്ലെങ്കിൽ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസുമായി പൊലീസ്

ഹെ​ൽ​മ​റ്റ്​ ധ​രി​ച്ചി​ല്ലെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത്​ പൊ​ലീ​സ്. പി​ഴ തു​ക ഇൗ​ടാ​ക്കു​ന്ന​തി​ന്​ നി​ശ്ച​യി​ച്ച ​േക്വാ​ട്ട തി​ക​​ക്കാ​ൻ ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന സ​മീ​പ​ന​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത്​ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​വും പൊ​ലീ​സ്​ ത​ല​പ്പ​ത്തു​നി​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ല​ഭി​ച്ചി​രു​ന്നു. ദി​വ​സ​വും ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ളാ​ണ്​ ഇൗ ​വ​കു​പ്പ്​ പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്യു​​ന്ന​ത്. അ​തി​ൽ ഹെ​ൽ​മ​റ്റ്, സീ​റ്റ്​​ബെ​ൽ​റ്റ്​ കേ​സു​ക​ൾ നി​ര​വ​ധി​യു​ണ്ട്.

പി​ഴ ചു​മ​ത്ത​ൽ വ്യാ​പ​ക​മാ​ക്കി​യ​തോ​ടെ മാ​ർ​ച്ച്​ 25 മു​ത​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്കെ​ത്തി​യ​ത്​ കോ​ടി​ക​ളാ​ണ്. പു​ല്ലു​ചെ​ത്താ​നും മീ​ൻ വാ​ങ്ങാ​നും പോ​യ​വ​ര​ട​ക്കം വ​ലി​യ തു​ക പി​ഴ ന​ൽ​കേ​ണ്ടി​വ​ന്നു.

ക​ച്ച​വ​ട​ക്കാ​രാ​ണ്​ പൊ​ലീ​സി​െൻറ ‘പെ​റ്റി’ വേ​ട്ട​ക്ക്​ ഇ​ര​യാ​യ​വ​രി​ലേ​റെ​യും. ഒാ​േ​ട്ടാ ഡ്രൈ​വ​ർ​മാ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രും കു​റ​വ​ല്ല. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ മാ​ർ​ച്ച്​ 25 മു​ത​ൽ ഇ​ന്ന​ലെ വ​രെ ആ​റു​ ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ളാ​ണ്​ കോ​വി​ഡ്​ നി​യ​ന്ത്ര​ണ ലം​ഘ​ന​ത്തി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

അ​ഞ്ചേ​കാ​ൽ ല​ക്ഷ​ത്തോ​ളം പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​ത​താ​യാ​ണ്​ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്​ പ്ര​ധാ​ന​മാ​യും കേ​സ്. കു​റ​ഞ്ഞ​ത്​ 500 രൂ​പ​യാ​ണ്​ ഇ​വ​ക്ക്​ പി​ഴ​യാ​യി ഇൗ​ടാ​ക്കു​ന്ന​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ കു​റ്റം ക​ണ്ടെ​ത്തു​ന്ന​തെ​ങ്കി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​െൻറ ഇ​ഷ്​​ടാ​നു​സ​ര​ണം പെ​റ്റി​ത്തു​ക വ​ർ​ധി​ക്കും.

കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന സ​മ്മ​ർ​ദ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ത​ങ്ങ​ൾ ഇ​തി​ന്​ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തെ​ന്നാ​ണ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കെ, സ​ർ​ക്കാ​റി​​ന്​ ഖ​ജ​നാ​വി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യി ‘പി​ഴ ഇൗ​ടാ​ക്ക​ൽ’ മാ​റി​യി​രി​ക്കു​ന്നെ​ന്ന ആ​ക്ഷേ​പം ശ​രി​െ​വ​ക്കും​വി​ധ​മാ​ണ്​ പൊ​ലീ​സി​െൻറ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം പൊ​ലീ​സി​നും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കും കൂ​ടു​ത​ൽ അ​ധി​കാ​രം കി​ട്ടി​യി​ട്ടു​ണ്ട്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വോ 10,000 രൂ​പ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ വി​ധി​ക്കാം. ഈ ​അ​ധി​കാ​രം ഉ​പ​യോ​​ഗി​ച്ചാ​ണ് പൊ​ലീ​സ് ന​ട​പ​ടി​ക​ളേ​റെ​യും.

Related posts

രാജ്യത്തെ കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിരക്കിൽ: 24 മണിക്കൂറിനിടെ ഒരു ലക്ഷം കടന്നു…………

Aswathi Kottiyoor

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor

കൈ​ക്കൂ​ലി: അ​ഞ്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‍​പെ​ന്‍​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox