22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ്​ പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം.
Kerala

കോവിഡ്​ പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം.

കോവിഡ്​ പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം. കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം ഇതുമായി ബന്ധപ്പെട്ട്​ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്​ റിപ്പോർട്ട്​ സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ്​ കേരളത്തിലെ കോവിഡ്​ നിയന്ത്രണങ്ങളിലെ പാളിച്ചകൾ കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിരുന്നത്​. കേരളത്തിലെ ഹോം ക്വാറന്‍റീനിൽ പ്രശ്​നങ്ങളുണ്ടെന്ന്​ കേന്ദ്രസംഘം റിപ്പോർട്ടിൽ പറയുന്നു.

വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന രോഗികളിൽ നിന്ന്​ കൂടുതൽ പേരിലേക്ക്​ രോഗം പടരുകയാണ്​. കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്​. കോവിഡ്​ കെയർ സെന്‍ററുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും രോഗികൾ വീട്ടിൽ തന്നെ തുടരുകയാണെന്ന്​ കേന്ദ്രസംഘം വ്യക്​തമാക്കുന്നു. ഇത്​ രോഗം പടരാൻ കാരണമാവുന്നുവെന്നാണ്​ വിലയിരുത്തൽ.

ഇതിനൊപ്പം കോവിഡ്​ രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്​. കേരളത്തിലെ കോവിഡ്​ പരിശോധനകളിൽ ആന്‍റിജൻ ടെസ്റ്റ്​ ഒഴിവാക്കി പരമാവധി ആർ.ടി.പി.സി.ആർ പരിശോധനകൾ പ്രോൽസാഹിപ്പിക്കണമെന്നും കേന്ദ്രസംഘം നിർദേശിച്ചിട്ടുണ്ട്​.

Related posts

ആംബുലന്‍സുകള്‍ക്ക് കടിഞ്ഞാണിടാൻ മോട്ടര്‍ വാഹനവകുപ്പ്; കർശന നിയന്ത്രണം.

Aswathi Kottiyoor

മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

Aswathi Kottiyoor

നിർമിതികളിൽ ഇരട്ടിപ്പ്: കൃത്യത ഉറപ്പാക്കുമെന്ന് വനം വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox