27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ല്‍ ഹൈ​വേ ഉ​പ​രോ​ധി​ച്ച് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം
Kerala

ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ല്‍ ഹൈ​വേ ഉ​പ​രോ​ധി​ച്ച് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍​ത്ത​ന്നെ ക​ര്‍​ണാ​ട​ക അ​ധി​കൃ​ത​ര്‍ ത​ല​പ്പാ​ടി​യ​ട​ക്കം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​മാ​യു​ള്ള ഏ​ഴ് അ​തി​ര്‍​ത്തി​ക​ളും അ​ട​ച്ച് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രെ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ട്ട​ത്.
നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് മം​ഗ​ളു​രു​വി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ള്‍ പോ​ലീ​സു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ യാ​ത്ര​ക്കാ​ര്‍ 15 മി​നി​റ്റോ​ളം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു.
ആം​ബു​ല​ന്‍​സു​ക​ളെ​യും മം​ഗ​ളൂ​രു സ​ര്‍​വ​ക​ലാ​ശാ​ല സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. ശ​നി​യാ​ഴ്ച​യാ​ണ് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കാ​യി പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തു​പ്ര​കാ​രം ര​ണ്ടു ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍ പോ​ലും അ​തി​ര്‍​ത്തി ക​ട​ക്ക​ണ​മെ​ങ്കി​ല്‍ 72 മ​ണി​ക്കൂ​റെ​ങ്കി​ലും മു​മ്പെ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.
മു​മ്പ് ത​ല​പ്പാ​ടി​യി​ല്‍ ക​ര്‍​ണാ​ട​ക ന​ട​ത്തി​യി​രു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ത​ങ്ങ​ള്‍​ക്ക് യാ​ത്രാ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ഇ​ല്ലാ​താ​കു​മെ​ന്നും മം​ഗ​ളൂ​രു​വി​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ള്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത ഒ​രാ​ളെ​പ്പോ​ലും ക​ട​ത്തി​വി​ടി​ല്ലെ​ന്നും അ​തി​ര്‍​ത്തി​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​മെ​ന്നും ദ​ക്ഷി​ണ ക​ന്ന​ഡ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ കെ.​വി.​രാ​ജേ​ന്ദ്ര പ​റ​ഞ്ഞു.

Related posts

നോ​ട്ടു​നി​രോ​ധ​നം​കൊ​ണ്ട് ഒ​രു ഫ​ല​വും ഉ​ണ്ടാ​യി​ല്ല; ധ​ന​മ​ന്ത്രി

Aswathi Kottiyoor

കുട്ടികളെ പീഡിപ്പിച്ചുള്ള ‘ആചാരം’: ബാലാവകാശ കമീഷന്‌ പരാതി

Aswathi Kottiyoor

കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവർണറുടെ അനുമതി

Aswathi Kottiyoor
WordPress Image Lightbox